തന്റെ വിവാഹത്തെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് നയന്‍താര. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ എല്ലാവരെയും അറിയിക്കുമെന്നും നടി വ്യക്തമാക്കി. നയന്‍താരയ്‌ക്കൊപ്പം പേര് ചേര്‍ക്കപ്പെട്ട സംവിധായകന്‍ വിഘ്‌നേശ് ശിവനും വാര്‍ത്ത നിഷേധിച്ചു. സിനിമ മാത്രമാണ് ഇപ്പോള്‍ തന്റെ ജീവിതത്തിലെ പ്രധാന കാര്യം. ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം വിവാഹമെന്നത് വളരെ വലിയ കാര്യമാണ്. അങ്ങനെയൊരുകാര്യം എന്റെ ജീവിതത്തില്‍ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ലോകമറിയും. അല്ലാതെ അതൊരു രഹസ്യ വിവാഹമായിരിക്കില്ല- നയന്‍താര വ്യക്തമാക്കി.വാര്‍ത്തയില്‍ യാതൊരു സത്യവുമില്ലെന്ന് സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രതികരിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ തന്നെയും തന്റെ സിനിമയേയുമാണ് ബാധിക്കുന്നത്. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ ദയവു ചെയ്ത് ഇനിയും ഇടപെടരുതെന്നും ...
കേരളത്തിൽ മിന്നൽ സാധ്യതയിൽ മുന്നിലുള്ള ജില്ലകൾ കോഴിക്കോടും, കൊല്ലവും. ദുരന്ത നിവാരണ അതോറിറ്റിയുടെ പഠനത്തിലാണ് കേരളത്തിൽ ശക്തമായ മിന്നൽ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള ഈ വിവരം. കോഴിക്കോട്ട് ഏട്ടും കൊല്ലത്ത് ഏഴും വില്ലേജുകൾ ശക്തമായ മിന്നലിന് സാധ്യതയുള്ള പ്രദേശങ്ങളാണെന്നാണ് കണ്ടെത്തൽ. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിലാണ് ശക്തമായ മിന്നലിന് സാധ്യതയുള്ള സ്ഥലങ്ങളെല്ലാം. കൊല്ലത്ത് കൊട്ടാരക്കര താലൂക്കിലും. പ്രകൃതി ദുരന്തങ്ങളെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായി താലൂക്ക് അടിസ്ഥാനത്തിൽ റവന്യൂവകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പഠനം. മിന്നൽ കൂടാതെ ഭൂകമ്പ സാധ്യതയും, വെള്ളപ്പൊക്ക സാധ്യതയും അതോറിറ്റി പഠന വിധേയമാക്കി. പാലക്കാടാണ് കേരളത്തിൽ ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ഭൂചലനം ...
വേനല്‍മഴയിലും കാറ്റിലും ജില്ലയില്‍ മൂന്ന് കോടിയിലേറെ രൂപയുടെ കൃഷിനാശം. ഏറ്റവുമധികം നഷ്ടമുണ്ടായത് വാഴകര്‍ഷകര്‍ക്കാണ്. 58,000ത്തിലധികം വാഴകള്‍ നിലംപൊത്തി. 41,272 എണ്ണം കുലച്ച വാഴകളാണ്. ഈയിനത്തില്‍ മാത്രം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം 2.76 കോടി രൂപ വരുമെന്നാണ് കണക്ക്.
എന്നാല്‍, കേന്ദ്ര സര്‍ക്കാറിന്‍െറ പുതുക്കിയ മാനദണ്ഡമനുസരിച്ച് നാമമാത്ര തുകയാണ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിക്കുക.
പഴയതുപോലെ നഷ്ടപരിഹാരം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല.
വിവിധ കൃഷിഭവനുകളില്‍നിന്ന് മേയ് 10 വരെ ലഭിച്ച കണക്കനുസരിച്ച് 1022 തെങ്ങും 1019 കവുങ്ങും 350 റബറും 100 ജാതിയും ഏപ്രില്‍, മേയ് മാസങ്ങളിലായുണ്ടായ മഴയിലും കാറ്റിലും കടപുഴകി.
6.5 ഹെക്ടറിലെ നെല്‍കൃഷിയും 4.2 ഹെക്ടറിലെ കപ്പയും 3.30 ഏക്കറിലെ പച്ചക്കറിയും ...
ഗ്രാമകാഴ്ചകൾ വർണങ്ങളിൽ ചാലിച്ച് ബാലുശ്ശേരി ഫൈൻ ആർട്സ് കോളേജിലെ നൂറു വിദ്യാർത്ഥികൾ ഒരുക്കിയ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. കോഴിക്കോട് ലളിത കലാ അക്കാഡമിയിലാണ് 'ജലസ്പർശം" എന്നപേരിൽ ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത്. ഗ്രാമീണതയുടെ തുടിപ്പും സമകാലിക വിഷയങ്ങളും കുഞ്ഞുമനസ്സുകളുടെ നിത്യകാഴ്ചകളുമെല്ലാമാണ് ഈ കലാകാരൻമാർ ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. മൂന്നു വയസ്സു മുതലുള്ള കലാകാരൻമാരും കലാകാരികളും വരച്ച 110 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിട്ടുള്ളത്.
ഫൈൻആർട്സ് അക്കാഡമിയുടെ 15ാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രപ്രദർശനം നടത്തുന്നത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചിത്രരചനയിൽ നാലുവർഷം തുടർച്ചയായി ഒന്നാംസ്ഥാനവും വിവിധ മത്സരങ്ങളിൽ 38 സ്വർണമെഡലുകളും നേടിയ അക്ഷയ് സഞ്ജീവ്, കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന്റെ ദേശീയതല മത്സരത്തിൽ ...
Displaying 61-64 of 116 results.