ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ കണയങ്കോട് പുഴയോരം മുതല്‍ കക്കയംവരെ നീണ്ടുകിടക്കുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയുടെ പ്രാഥമികപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2 കോടി 78ലക്ഷം രൂപയുടെ പദ്ധതി മാസ്റ്റര്‍പ്ലൂനാണ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരശേഖരത്തിനായി ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി രാജീവ്, പുരുഷന്‍ കടലുണ്ടി എം.എല്‍.എ., ടൂറിസം എന്‍ജിനീയര്‍ സുഭാഷ്, ആര്‍ക്കിടെക്ട് പി.സി. റഷീദ്, എ. അരവിന്ദാക്ഷന്‍ എന്നിവര്‍ ബാലുശ്ശേരി മണ്ഡലത്തിലെ ടൂറിസം സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നടുവണ്ണൂര്‍, കോട്ടൂര്‍, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലെ പ്രധാനസ്ഥലങ്ങളായ കണയങ്കോട്, മഞ്ഞപ്പുഴ, നിര്‍മ്മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, വയലട മല, ...
രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ ഏതു ഫോണിലേക്കു വിളിച്ചാലും ഫ്രീയെന്ന ബിഎസ്എന്‍എല്ലിന്റെ ഓഫര്‍ പരിമിതമാണെന്ന് റിപ്പോര്‍ട്ട്. ചില ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ കോളുകള്‍ ഉണ്ടായിരുന്നതെന്നും സാധാരണ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം ലഭ്യമല്ലെന്നുമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ രാത്രി ഫ്രീ കോള്‍ നല്‍കുന്നത് സംബന്ധിച്ച് വലിയ പ്രചരണമാണ് നടന്നിരുന്നത്. പലരും മണിക്കൂറുകളോളം മെയ് ഒന്നുമുതല്‍ നിലവില്‍ വന്ന ഈ ഓഫര്‍ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ചിലപ്പോള്‍ ഇത് വന്‍ ബില്ല് വരാനുള്ള സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ ഉപയോക്താക്കളെ ഈകാര്യം എസ്എംഎസിലൂടെ അറിയിച്ചിരുന്നു എന്നാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ബ്രോഡ്ബാന്‍ഡ് കോംബോ ...
ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് പ്രവര്‍ത്തിക്കുന്ന മലബാറിലെ ആദ്യത്തെ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍.
സ്ഥാപനത്തിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതേവരെ ലഭ്യമായിട്ടില്ല. പത്ത് ലക്ഷം രൂപയാണ് ഗ്രാന്റായി ലഭിക്കാനുള്ളത്. ഈ തുക സ്ഥാപനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വിനിയോഗിച്ചിരുന്നത്.
ഗ്രാമീണമേഖലയിലെ യുവതീയുവാക്കള്‍ക്ക് ഭക്ഷ്യ സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നതിനും സംസ്‌കരണം നടത്തുന്നതിനുമായിരുന്നു കേന്ദ്ര ഗ്രാമിവികസന വകുപ്പ് ഭക്ഷ്യ സംസ്‌കരണകേന്ദ്രം സ്ഥാപിച്ചത്. 2003-ല്‍ ആരംഭിച്ച സ്ഥാപനം പിന്നീട് സംസ്ഥാന ഗ്രാമവികസനവകുപ്പിന് കൈമാറി. മുന്‍ മന്ത്രിയും ബാലുശ്ശേരി എം.എല്‍.എ.യുമായിരുന്ന എ.സി. ഷണ്‍മുഖദാസിന്റെ പരിശ്രമഫലമായാണ് സ്ഥാപനം ...
കുട്ടികളുടെ ഇഷ്ടവിഭവമാണ് മാഗി ന്യൂഡില്‍സ്. തയ്യാറാക്കാന്‍ എളുപ്പമായതിനാല്‍ വീട്ടമ്മമാര്‍ക്കും ഇത് പ്രിയപ്പെട്ടതാണ്. എന്നാല്‍ മാഗിയില്‍ അനാരോഗ്യകരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തല്‍. മാഗി ന്യൂഡില്‍സ് സാമ്പിളുകളില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എം.എസ്.ജി), ലെഡ് എന്നിവ അടങ്ങിയിരിക്കുന്നതായാണ് കണ്ടെത്തല്‍. ലഖ്‌നൗ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എസ്.ഡി.എ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാബ് അധികൃതര്‍ ഡല്‍ഹിയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്ന് ശേഖരിച്ച മാഗി സാമ്പിളിലാണ് എം.എസ്.ജിയും ലെഡും കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ...
Displaying 57-60 of 116 results.