ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതി യാഥാർത്യമാവുന്നു
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ കണയങ്കോട് പുഴയോരം മുതല്‍ കക്കയംവരെ നീണ്ടുകിടക്കുന്ന ടൂറിസം കോറിഡോര്‍ പദ്ധതിയുടെ പ്രാഥമികപ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. 2 കോടി 78ലക്ഷം രൂപയുടെ പദ്ധതി മാസ്റ്റര്പ്ലൂനാണ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച വിവരശേഖരത്തിനായി ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ സെക്രട്ടറി രാജീവ്, പുരുഷന് കടലുണ്ടി എം.എല്‍.എ., ടൂറിസം എന്‍ജിനീയര്‍ സുഭാഷ്, ആര്‍ക്കിടെക്ട് പി.സി. റഷീദ്, എ. അരവിന്ദാക്ഷന് എന്നിവര്‍ ബാലുശ്ശേരി മണ്ഡലത്തിലെ ടൂറിസം സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നടുവണ്ണൂര്‍, കോട്ടൂര്‍, ബാലുശ്ശേരി, പനങ്ങാട്, കൂരാച്ചുണ്ട് എന്നീ പഞ്ചായത്തുകളിലെ പ്രധാനസ്ഥലങ്ങളായ കണയങ്കോട്, മഞ്ഞപ്പുഴ, നിര്‍മ്മല്ലൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം, വയലട മല, കിളികുടുക്കിമല, കക്കയം തോണിക്കടവ്, ഡാംസൈറ്റ് എന്നിവയാണ് ബാലുശ്ശേരി ടൂറിസം കോറിഡോറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുഴകളിലൂടെയുള്ള ബോട്ട്സര്‍വീസ്, പുഴയോരക്കാഴ്ചകള്‍, ചുമര്‍ച്ചിത്ര സംരക്ഷണം, പ്രകൃതിരമണീയത ആസ്വദിക്കാനുള്ള സംവിധാനം എന്നിവയാണ് പദ്ധതിയില്‍ ഒരുങ്ങുന്നത്. ഇതിനായുള്ള രൂപരേഖകള്‍ ഇതിനകം തയ്യാറായിക്കഴിഞ്ഞതായി പുരുഷന് കടലുണ്ടി എം.എല്‍.എ. അറിയിച്ചു. മൂന്നുപഞ്ചായത്തുകളിലെ കുടിവെള്ളസ്രോതസ്സായ മഞ്ഞപ്പുഴയുടെ സംരക്ഷണവും ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കക്കയം, വയലട മേഖലകളില്‍ വന്വികസനക്കുതിപ്പുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. | |
Posted by : admin, 2015 May 27 06:05:13 am |