2015 May 23 | View Count: 419

രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെ ഏതു ഫോണിലേക്കു വിളിച്ചാലും ഫ്രീയെന്ന ബിഎസ്എന്‍എല്ലിന്റെ ഓഫര്‍ പരിമിതമാണെന്ന് റിപ്പോര്‍ട്ട്. ചില ബ്രോഡ് ബാന്‍ഡ് പ്ലാനുകളില്‍ മാത്രമാണ് സൗജന്യ കോളുകള്‍ ഉണ്ടായിരുന്നതെന്നും സാധാരണ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യം ലഭ്യമല്ലെന്നുമാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിഎസ്എന്‍എല്‍ രാത്രി ഫ്രീ കോള്‍ നല്‍കുന്നത് സംബന്ധിച്ച് വലിയ പ്രചരണമാണ് നടന്നിരുന്നത്. പലരും മണിക്കൂറുകളോളം മെയ് ഒന്നുമുതല്‍ നിലവില്‍ വന്ന ഈ ഓഫര്‍ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ചിലപ്പോള്‍ ഇത് വന്‍ ബില്ല് വരാനുള്ള സാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍  ഉപയോക്താക്കളെ ഈകാര്യം എസ്എംഎസിലൂടെ അറിയിച്ചിരുന്നു എന്നാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ സൗജന്യ ഓഫര്‍ ബാധകമല്ല എന്നും ബിഎസ്എന്‍എല്‍ പറയുന്നു. ഡബ്ല്യൂഎല്‍എല്‍, വോയ്‌സ് ഓവര്‍ എഫ്ടിഎച്ച് എന്നീ പ്ലാനുകള്‍ക്കും ഓഫറില്ല. ബിബിജി കോംബോ 345,650,1111,4500 ബിബിജി കോംബോ യുഎല്‍ 9450, യുഎല്‍ഡി 9450, യുഎല്‍ഡി 1050 എന്നിങ്ങനെയുള്ള ഓഫറുകള്‍ക്കൊന്നും സൗജന്യം ഈ ഫ്രീകോള്‍ പദ്ധതി കിട്ടില്ല.

Posted by : admin, 2015 May 23 08:05:19 pm