ഐഡി കാര്‍ഡ് പുതുക്കല്‍: ബാലുശ്ശേരി സ്റ്റുഡിയോകളില്‍ വന്‍ തിരക്ക്
വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിനൊപ്പം പുതിയ കളര്‍ ഫോട്ടോ പതിച്ചകാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തിയതോടെ ഫോട്ടോ എടുക്കുവാന്‍ വോട്ടര്‍മാര്‍ സ്റ്റുഡിയോയിലേക്ക് എത്തുന്നു. ദേശീയ വോട്ടര്‍ പട്ടിക ശുദ്ധീകരണ പരിപാടിയുടെ ഭാഗമായാണ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ അരികിലെത്തി പുതിയ കളര്‍ ഫോട്ടോ സ്വീകരിക്കുന്നത്. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും ഇതോടൊപ്പം അവസരമുണ്ട്.പുതിയ പട്ടികയില്‍ ആധാര്‍ നമ്പറും ലിങ്ക് ചെയ്യുന്നതോടെ രാജ്യത്താകമാനം വോട്ടിരട്ടിപ്പ് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിഗമനം. നിലവിലുള്ള വോട്ടര്‍കാര്‍ഡില്‍ പലരെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണ്.അത് കൊണ്ട് ഇത് മാറ്റാനുള്ള സുവര്‍ണ്ണാവസരമാണ് വോട്ടര്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍ പലരുടെയും ഫോട്ടോവീട്ടില്‍ ഇല്ലാത്തതിനാല്‍ പുതുതായി എത്തി തുടങ്ങിയതോടെ സ്റ്റുഡിയോകളിലും തിരക്കായി. ഫോട്ടോ കൊടുത്താല്‍ പ്ലാസ്റ്റിക് പതിച്ച് കളര്‍ഫോട്ടോയോടു കൂടിയുള്ള കാര്‍ഡായിരിക്കും വിതരണം ചെയ്യുക നിലവില്‍ പുതിയ വോട്ടര്‍ മാര്‍ക്കായിരുന്നു ഇത് നല്‍കിയിരുന്നത്. വോട്ടര്‍ പട്ടിക പൂര്‍ണ്ണമായും സുദ്ധീകരിക്കുന്നത്തിന്റെ ആദ്യ ഘട്ടമാണിത്.നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇതിനായി അവസരം നല്‍കിയിരുന്നെങ്കിലും വേണ്ടത്ര വിജയം കാണാത്തതിനെ തുടര്‍ന്നാണ് ബി.എല്‍.ഒ മാരെ വീടുകളിലേക്ക് വിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്.പല ബി.എല്‍.ഒമാരും ബൂത്തുകളിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്രത്യേകം സിറ്റിംഗും സംഘടിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം സ്റ്റുഡിയോകള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്. ആധാര്‍ നമ്പര്‍ കൂടി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നതോടെ വോട്ടര്‍ട്ടിപ്പ് പൂര്‍ണ്ണമായും തടയാന്‍ സാധിക്കുമെന്നാണ് കമ്മീഷന്റെ അനുമാനം. | |
Posted by : admin, 2015 May 05 11:05:25 am |