2015 Dec 31 | View Count:401
എരമംഗലം സമസ്ത എജ്യുക്കേഷന്‍ കോംപ്ലക്‌സില്‍ ജനവരി 1, 2 തീയതികളില്‍ മതപ്രഭാഷണം.ഒന്നിന് വൈകുന്നേരം നാലുമണിക്ക് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.എം.എച്ച്. ഹമ്മാദ് ബാഖവി മുഖ്യപ്രഭാഷണം നടത്തും.രണ്ടിന് അഹമ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം നടക്കും.സയ്യിദ് മുഹമ്മദ് കോയ ജമുലുല്ലൈലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.  
2015 Dec 31 | View Count:429
ബാലുശ്ശേരി നിയോജകമണ്ഡലം ടൂറിസം ഇടനാഴി പദ്ധതിക്ക് അംഗീകാരമായി. എട്ടുകോടി നാല്‍പ്പതുലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപകല്പന നല്‍കിയിരിക്കുന്നത്.പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ സ്വപ്‌നപദ്ധതിയാണിത്. നടുവണ്ണൂര്‍ പഞ്ചായത്തിലെ കണയങ്കോട് പുഴ മുതല്‍ കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയം അണക്കെട്ടുവരെ നീണ്ടുകിടക്കുന്നതാണ് പദ്ധതി. ഇതിനിടയിലുള്ള തെരുവത്തുകടവ്, മഞ്ഞപ്പുഴ, നിര്‍മല്ലൂര്‍ നരസിംഹമൂര്‍ത്തിക്ഷേത്രം, ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം, പനങ്ങാട് പഞ്ചായത്തിലെ വയലടമല, കോട്ടക്കുന്ന്, തലയാട് ചൂരത്തോട് മല, കക്കയം തോണിക്കടവ് എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടും. പുഴകളും, കാടും, കാട്ടാറും വെള്ളച്ചാട്ടങ്ങളും സാംസ്‌കാരിക നിലയങ്ങളും സംരക്ഷിക്കുക എന്നതോടൊപ്പം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്നതുകൂടിയാണ് പദ്ധതിയുടെ ...
2015 Dec 30 | View Count:538
ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ റോഡ്, പാലം എന്നിവ നിര്‍മിക്കുന്നതിനായി 6.6 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അറിയിച്ചു. മഞ്ഞപ്പുഴയ്ക്ക് കുറുകെ മരപ്പാലത്ത് പാലം നിര്‍മാണത്തിന് നാല്‌കോടി നാല്പത് ലക്ഷം,ചീടിക്കുഴി ചുരത്തോട് റോഡിന് 25 ലക്ഷം, തൃക്കുറ്റിശ്ശേരി പാവുകണ്ടി റോഡിന് അന്‍പത് ലക്ഷം, മണികുലുക്കി താഴെ കരിയാത്തന്‍ പാറ റോഡിന്, പനായി വെട്ടുപാറ റോഡിന്, മടത്തുപൊയില്‍ എം.എം. പറമ്പ് റോഡ്, നരാത്ത് പുത്തഞ്ചേരി റോഡ് എന്നിവയ്ക്ക് 25 ലക്ഷം വീതവും മറ്റ് ചെറുറോഡുകള്‍ക്ക് 45 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.  
2015 Dec 30 | View Count:503
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കാട്ടാമ്പള്ളിയില്‍ അപകടം പതിവാകുന്നു. ആറുമാസത്തിനിടയില്‍ രണ്ടുപേരാണ് വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത്.ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ചന്ദ്രനാണ് മരിച്ചത്.കാട്ടാമ്പള്ളി റോഡരികില്‍ നിര്‍ത്തിയിട്ട പഴകിയ ബസ് നീക്കംചെയ്യാത്തത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങളെത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്‍ക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇറക്കവും കയറ്റവും അടുത്തടുത്തുള്ള റോഡായതിനാല്‍ വാഹനങ്ങളുടെ അധികവേഗതയിലുള്ള വരവും അപകടം വരുത്തുന്നു.ഓരോ അപകടം സംഭവിക്കുമ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാറുണ്ടെങ്കിലും ഫലം കാണാറില്ല. കാട്ടാമ്പള്ളിയില്‍ സ്വകാര്യ കോളേജ് പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ നൂറുകണക്കിന് ...
Displaying 41-44 of 326 results.