2015 Dec 30 | View Count:467
മങ്കയത്ത്‌ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തെ കുറിച്ച്‌ 10 ദിവസം കഴിഞ്ഞിട്ടും യാതൊരു തുമ്പും ലഭിക്കാതെ പോലീസ്‌ അന്വേഷണം വഴിമുട്ടി. ജില്ലയിലെ പോലീസ്‌ സ്‌റ്റേഷനുകളിലാകെ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും മരിച്ചയാളെക്കുറിച്ച്‌ യാതൊരു അറിവും ഇതുവരെ ലഭിച്ചില്ല. സംഭവ സ്‌ഥലത്ത്‌ നിന്നും കണ്ടെടുത്ത രണ്ട്‌ മൊബൈല്‍ ഫോണുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും അസ്‌ഥാനത്തായി. അതിലൊരു ഫോണ്‍ ഒരാള്‍ വലിച്ചെറിഞ്ഞതാണെന്നും മറ്റൊന്ന്‌ സ്‌ഥലത്ത്‌ ചീട്ടുകളിക്കാനെത്തിയാളുടെ കയ്ില്‍യ നിന്നും നഷ്‌ടപ്പെട്ടതാണെന്നും അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. ശീട്ടുകളിക്കാരെ ചുറ്റിപറ്റിയാണ്‌ ഇപ്പോള്‍ പ്രധാനമായും അന്വേഷണം നടക്കുന്നത്‌. മരിച്ച യുവാവിന്റെ വെപ്പ്‌ പല്ലിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്‌ . അതിന്റെ ഭാഗമായി ...
2015 Dec 28 | View Count:584
മങ്കയത്ത് മരിച്ച യുവാവിന്റെ രേഖാചിത്രം പോലീസ് തയ്യാറാക്കി.കഴിഞ്ഞ 21 ന് മങ്കയത്ത് റബ്ബർ എസ്റ്റെറ്റിനുള്ളിൽ കൊല്ലപെട്ട നിലയിൽ കാണപ്പെട്ട അജ്ഞാതനെ തിരിച്ചറിയുന്നതിനായാണ് രേഖാചിത്രം തയ്യാറാക്കിയത്.
2015 Dec 27 | View Count:413
ബാലുശ്ശേരി എക്‌സല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം 28-ന് നാലുമണിക്ക് മന്ത്രി ഡോ. എ.കെ. മുനീര്‍ നിര്‍വഹിക്കും. ചെന്നൈക്കൊരു സഹായം പദ്ധതി എം.കെ. രാഘവന്‍ എം.പി.യും എക്‌സല്‍ കെയര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്യും.പുരുഷന്‍ കടലുണ്ടി എം.എല്‍.എ. അധ്യക്ഷത വഹിക്കുമെന്ന് ടി.പി. ഹരീഷ്‌കുമാര്‍, ഒ. അനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.  
2015 Dec 26 | View Count:460
ഊര്‍ജസംരക്ഷണത്തിന് തങ്ങളുടെ കഴിവിന്റെ പരമാവധി വിനിയോഗിക്കുകയാണ് തൃക്കുറ്റിശ്ശേരി ഗവ. യു.പി. സ്‌കൂളിലെ കുട്ടികള്‍.കോട്ടൂര്‍ പഞ്ചായത്തിലെ 500 വീടുകളില്‍ സര്‍വേ പൂര്‍ത്തിയാക്കിയാണ് ഊര്‍ജസംരക്ഷണയജ്ഞത്തിന് തുടക്കം കുറിച്ചത്.വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എല്‍.ഇ.ഡി. ബള്‍ബ് നിര്‍മിക്കുന്നതില്‍ പരിശീലനം നല്‍കി. വിവിധ ഘട്ടങ്ങളിലായി എല്ലാ കുട്ടികള്‍ക്കും പരിശീലനം നല്‍കുകയാണ് ലക്ഷ്യം.ബോധവത്കരണത്തിന്റെ ഭാഗമായി കലാ ജാഥയും ക്ലാസുകളും നടത്തി താമരശ്ശേരി വിദ്യാഭ്യാസജില്ലയില്‍ നിന്ന് സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുത്ത വിദ്യാലയമാണിത്. എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനോദ്ഘാടനം കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍ ...
Displaying 45-48 of 326 results.