2016 Jan 02 | View Count:370
DYFI ബാലുശ്ശേരി ബ്ലോക്ക്‌ സമ്മേളനം ജനുവരി 2,3 തിയ്യതികളിൽ ബാലുശ്ശേരിയിൽ വച്ച് നടക്കും.സമ്മേളനത്തിന്റെ ഭാഗമായി പതാക കൊടിമര ജാഥ,പ്രധിനിധി സമ്മേളനം,പുസ്തകോത്സവം സിനിമാ പ്രദർശനം,ആദ്യ കാല നേതൃസംഗമം എന്നിവയും ഉണ്ടാവും.ജനുവരി 2 ന് വൈകുന്നേരം 4 മണിക്ക് ബ്ലോക്ക്‌ റോഡ്‌ ജങ്ങ്ഷനിൽ നിന്ന് ആരംഭിക്കുന്ന യുവജന റാലി എസ്.ബി.ടി ക്ക് സമീപം പ്രത്യേകം സജ്ജീകരിച്ച പൊതു സമ്മേളന നഗരിയിൽ അവസാനിക്കും.ജനുവരി 3 ന് ബാലുശ്ശേരി ഹൈസ്ക്കൂളിന് സമീപത്താണ് പ്രധിനിധി സമ്മേളനം.പരിപാടിയിൽ കെ.എസ് സുനിൽ കുമാർ,അഡ്വ.പി.എ മുഹമ്മദ്‌ റിയാസ്,പി.നിഖിൽ,സി.അശ്വനി ദേവ് ,പി.എം ആതിര എന്നിവർ പങ്കെടുക്കും.
2016 Jan 02 | View Count:495
കോഴിക്കോട് ∙ കിനാലൂർ റബർ എസ്റ്റേറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജന്റെ ഭാര്യയും സഹോദര പുത്രനും ഉൾപ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജന്റെ ഭാര്യയെ സ്വന്തമാക്കാൻ സഹോദരന്റെ പുത്രനാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാജന്റെ ഭാര്യയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ആളെ തിരിച്ചറിയാൻ കഴിയാതെ നട്ടംതിരിയുകയായിരുന്നു പൊലീസ്. ഇതിനിടെയാണ് കേസിലെ നിർണായക വഴിത്തിരിവ് സൈബർസെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്. സംഭവസ്ഥലത്തെ ടവർ ലൊക്കേഷൻ പരിധിയിലുള്ള ഫോൺ നമ്പറുകളിൽ ഒന്ന് രാജന്റേതായിരുന്നു. വീട്ടിൽ വിളിച്ചന്വേഷിച്ചപ്പോൾ രാജൻ ജോലിക്ക് പോയെന്നായിരുന്നു ഭാര്യയുടെ മറുപടി. ഇത്രയും ...
2016 Jan 01 | View Count:482
രേഖാചിത്രം ഫലം ചെയ്‌തു കത്തികരിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞതായി സൂചന ബാലുശ്ശേരി മങ്കയത്ത്‌ ഇക്കഴിഞ്ഞമാസം കത്തികരിഞ്ഞ നിലയില്‍കണ്ടെത്തിയത്‌ നരിക്കുനിയില്‍ നിന്നും കാണാതായ ....... ആണോ എന്ന്‌ സൂചന. യുവാവ്‌ കത്തികരിഞ്ഞ അതേ ദിവസം കാണാതായ നരിക്കുനി കല്‍ക്കുടുമ്പ്‌ സ്വദേശിയായ സ്‌ത്രീ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി ബാലുശേരി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയതിനെതുടര്‍ന്നാണ്‌ കേസ്‌ അന്വേഷണത്തിന്‌ പുതിയ വഴിത്തിരിവായത്‌. ഇവര്‍ പോലീസിനൊട്‌ പറഞ്ഞ വിവരങ്ങളനുസരിച്ച്‌ മരണപ്പെട്ട ആളിനോട്‌ സാദൃശ്യമുള്ളതായിട്ടാണ്‌ സൂചന.  പ്രതിയെന്ന്‌ സംശയിക്കുന്ന മങ്കയം സ്വദേശിയെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌. കല്ല്‌ ചെത്തുകാരനും,കല്‌പണിക്കാരനും,കലം വില്‍പ്പനക്കാരനും,കാട്‌ വെട്ടിതെളിയിക്കുന്ന ആളുമൊക്കെയായി മാറി പോലീസ്‌ കഴിഞ്ഞ കുറേ ...
2016 Jan 01 | View Count:394
ഫോക്‌ലോർ അക്കാദമിയുടെ അവാർഡ് നിറവിൽ ചെണ്ടവാദ്യ കലാകാരൻ ഗോപി പനായി. പതിറ്റാണ്ടുകളായി വാദ്യകലാ രംഗത്ത് കർമ നിരതനാണ് ഗോപി പനായി. നടുക്കണ്ടി രാവുണ്ണികുട്ടി മാരാരുടെ ശിഷ്യനായാണ് ഇദ്ദേഹം വാദ്യരംഗത്ത് എത്തുന്നത്.  നിലവിൽ ഗോപിയുടെ കീഴിൽ നിരവധി പേർ ചെണ്ടവാദ്യം അഭ്യസിക്കുന്നുണ്ട്.ഗോപിയുടെ നേതൃത്വത്തിൽ തിരുവരങ്ങ് വാദ്യസംഘം പരിപാടികൾ നടത്തി വരുന്നുണ്ട്.  
Displaying 37-40 of 326 results.