കാട്ടാംവള്ളി ഭാഗത്ത് ആറുമാസത്തിനിടയില്‍ രണ്ടാമത്തെ മരണം
കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കാട്ടാമ്പള്ളിയില്‍ അപകടം പതിവാകുന്നു. ആറുമാസത്തിനിടയില്‍ രണ്ടുപേരാണ് വ്യത്യസ്ത അപകടങ്ങളിലായി മരിച്ചത്.ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരനായ ചന്ദ്രനാണ് മരിച്ചത്.കാട്ടാമ്പള്ളി റോഡരികില്‍ നിര്‍ത്തിയിട്ട പഴകിയ ബസ് നീക്കംചെയ്യാത്തത് അപകടം വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങളെത്തുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് മാറിനില്ക്കാന്പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. ഇറക്കവും കയറ്റവും അടുത്തടുത്തുള്ള റോഡായതിനാല്‍ വാഹനങ്ങളുടെ അധികവേഗതയിലുള്ള വരവും അപകടം വരുത്തുന്നു.ഓരോ അപകടം സംഭവിക്കുമ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങാറുണ്ടെങ്കിലും ഫലം കാണാറില്ല. കാട്ടാമ്പള്ളിയില്‍ സ്വകാര്യ കോളേജ് പ്രവര്‍ത്തനമാരംഭിച്ചതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് രാവിലെയും വൈകുന്നേരങ്ങളിലുമായി ഇതുവഴി സഞ്ചരിക്കുന്നത്. | |
Posted by : admin, 2015 Dec 30 10:12:41 am |