2014 Sep 10 | View Count:506
ഭക്ഷണങ്ങള്‍ക്ക് രുചിയേകുന്നതോടൊപ്പം പല രോഗങ്ങളെയും പ്രതിരോധിക്കാനും പര്യാപ്തമായ ഒഷധഗുണമുള്ള ഒരു പദാര്‍ത്ഥമാണ് ചുവന്നുള്ളി. ജലദോഷം, ചുമ, നീര്‍ക്കെട്ട് എന്നിവയൊക്കെ ഉണ്ടാവുമ്പോള്‍ നാല് ടീസ്പൂണ്‍ ഉള്ളിസത്ത് തുല്യ അളവില്‍ തേന്‍ ചേര്‍ത്ത് സേവിക്കണം. ജലദോഷം തടയാന്‍ ഉള്ളി ഭക്ഷണത്തോടൊപ്പം കഴിച്ച് ശീലിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദവും ഹൃദ്രോഗങ്ങളും തടയാന്‍ ദിവസവും 100 ഗ്രാം ഉള്ളി കഴിക്കുന്നത് നല്ലതാണ്. ശര്‍ക്കരവെള്ളത്തിലോ പഞ്ചസാര വെള്ളത്തിലോ ചുവന്നുള്ളി അരിഞ്ഞിട്ട് കുടിക്കുന്നത് ദാഹം തീര്‍ക്കാനും ക്ഷീണമകറ്റാനും നല്ലതാണ്. 10 ഗ്രാം ചുവവന്നുള്ളിയും സമം അരിയും കൂട്ടി വറുത്തു ചുവന്നാല്‍ അതില്‍ കാല്‍ ഗ്ലാസ്സ് വെള്ളമൊഴിച്ച് അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്ത് കുടിക്കുക. ഇങ്ങനെ ആറേഴു പ്രാവശ്യം ചെയ്യുന്ന പക്ഷം സ്വരസാദം (ഒച്ചയടപ്പ്) ...
2014 Sep 10 | View Count:474
ലിത്രേസി സസ്യകുടുംബത്തില്‍ പെട്ട മൈലാഞ്ചിയുടെ ശാസ്ത്രനാമം ലോസോണിയ ഇനേര്‍മിസ്എന്നാണ്. ബലമുള്ള നേര്‍ത്ത ശാഖകള്‍ കാണപ്പെടുന്ന ഇതിന്റെ ഇലകള്‍ വളരെ ചെറുതായിരിക്കും. മൈലാഞ്ചി ഒരു സൌന്ദര്യവര്‍ദ്ധക ഔഷധിയാണ്. സൌന്ദര്യം കൂട്ടുവാന്‍ മത്രമല്ല, ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഇതിനാകും. ഇംഗ്ലീഷില്‍ ഹെന്ന എന്നും സംസ്കൃതത്തില്‍ മദയന്തിക,രാഗാംഗി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. രക്തശുദ്ധി, മന:ശ്ശാന്തി, ആര്‍ത്തവത്തകരാറുകള്‍,മഞ്ഞപ്പിത്തം എന്നിവക്കെല്ലാം മൈലാഞ്ചി വിശേഷഔഷധമാണ്. മൈലാഞ്ചിയരച്ച് കൈത്തലത്തിലും കാലിന്റെ വെള്ളയിലും വിരലുകളിലും വെച്ചുകെട്ടുന്നത് രക്തശുദ്ധിക്കും മന:ശ്ശാന്തിക്കും നല്ലതാണ്. മൈലാഞ്ചിയിലയും പച്ചമഞ്ഞളും അരച്ച് കാലില്‍ പൊതിഞ്ഞ് വെച്ചാല്‍ കുഴിനഖം മാറിക്കിട്ടും. മൈലാഞ്ചിവേര്, ചുക്ക്, എള്ള് എന്നിവയെല്ലാം ...
2014 Sep 10 | View Count:609
ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, ...
2014 Sep 10 | View Count:453
സിസിജിയം അരോമാറ്റിക്കം (Zyzygium Aromaticum Merr.) എന്നാണ് ഗ്രാമ്പൂവിന്റെ ശാസ്ത്രനാമം. ഒരു നിത്യഹരിത ചെറുവൃക്ഷമാണ് ഗ്രാമ്പൂ. എണ്ണപ്പച്ച നിറമുള്ള ഇലകള്‍ക്ക് ക്ലോവ് ഓയിലിന്റെ ഗന്ധമുണ്ട്. മറ്റുസസ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ്പുവിന്റെ പൂമൊട്ടുകള്‍ പറിച്ചുണക്കിയാണ് ഗ്രാമ്പുവാക്കുന്നത്. ഉണങ്ങിയ ഗ്രാമ്പുമൊട്ടുകള്‍ വാറ്റിയാണ് വളരെ വിലയേറിയ സുഗന്ധതൈലമായ ഗ്രാമ്പൂഎണ്ണ എടുക്കുന്നത്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂറോപ്പിലും മറ്റും അണുനാശകമായും അത്തറായും മൗത്ത് ‌വാഷായുമൊക്കെ ഗ്രാമ്പൂതൈലം ഉപയോഗിക്കുന്നു. ഈ തൈലത്തിലെ പ്രധാന രാസഘടകമായ യൂജിനോള്‍ ആണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍തൈലത്തിന്റെ അളവു കൂടും. രക്തചംക്രമണ വ്യവസ്ഥയെ ...
Displaying 145-148 of 195 results.