2014 Sep 10 | View Count:512
ഔഷധയോഗ്യഭാഗം: വേര്, ഫലം: പൈപ്പര്‍ നൈഗ്രം (Piper Nigram Lin.) എന്നാണ് കുരുമുളകിന്റെ ശാസ്ത്രനാമം. ഇംഗ്ലീഷില്‍ ഇതിനെ ബ്ലാക്ക് പെപ്പര്‍ (Black Pepper) എന്നാണ് അറിയപ്പെടുന്നത്. പറ്റുവേരുകള്‍ പടര്‍ത്തിക്കയറുന്ന ഈ ആരോഹിസസ്യത്തിന്റെ ഇലകള്‍ കട്ടിയുള്ളതും വെറ്റിലയുടെ ഇലയോട് സാമ്യമുള്ളതുമാണ്. സന്ധികളിലാണ് ഫലസംയുക്തം ഉണ്ടാകുന്നത്. ഇത് പാകമാവുമ്പോള്‍ ഉണക്കി മണികള്‍ വേര്‍പ്പെടുത്തിയെടുക്കുന്നു. കടുരസവും തീക്ഷ്ണവീര്യവുമുള്ള കുരുമുളകിലെ പൈപ്പെറിറ്റില്‍ എന്ന രാസഘടകമാണ് ഗുണഹേതു. ‌ ദഹനരസഗ്രന്ഥികളെ ഉദ്ദീപിപ്പിക്കുവാനും അണുക്കളെയും കൃമികളെയും നശിപ്പിക്കുവാനും ഇതിനാകും. വൈറസ് ബാധകളെ തടയുവാന്‍ കുരുമുളകിന് പ്രത്യേകമായ കഴിവുണ്ട്. പഴുത്ത തക്കാളി അരിഞ്ഞ് കുരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാല്‍ വിരദോഷങ്ങള്‍ ശമിക്കും. കുരുമുളകും വേപ്പിലയും അരച്ച് പുളിച്ച മോരില്‍ ...
2014 Sep 10 | View Count:508
ഫലവര്‍ഗ്ഗവിളയായ പപ്പായ ഔഷധച്ചെടികൂടിയാണ്. കാരിക്കേസി കുടുംബത്തില്‍ പെട്ട പപ്പായയുടെ ശാസ്ത്രനാമം കാരിക്ക പപ്പായ എന്നാണ്. പപ്പായ ഫലത്തില്‍ ധാരാളമായി പെക്റ്റിന്‍, സിട്രിക് ആസിഡ്, ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു ഇന്ത്യയില്‍ സുലഭമായി വളരുന്ന ഒരു ഫലവൃക്ഷമാണ്. ദഹനശക്തി, ശരീരശക്തി, വിര, കൊക്കപ്പുഴു,ആര്‍ത്തവസംബന്ധമായ ക്രമക്കേടുകള്‍, പുഴുക്കടി, മുറിവ് മുതലായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്. പച്ചയോ, പഴുത്തതോ ഏതു കഴിച്ചാലും ദഹനശക്തി വര്‍ദ്ധിക്കുകയും മലബന്ധം മാറിക്കിട്ടുകയും ചെയ്യും. കപ്ലങ്ങയില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ഉദരത്തിലെ കുരുക്കളെ കരിക്കാനും, കൃമി,കൊക്കപ്പുഴു ഇവയെ നശിപ്പിക്കാനും, ആമാശയത്തിലും കുടലുകളിലും കെട്ടിക്കിടക്കുന്ന മലത്തെ പുറന്തള്ളി ശുചിയാക്കാനും കഴിവുണ്ട്. ആപ്പിള്‍, ...
2014 Sep 10 | View Count:484
എലറ്റേറിയ കാര്‍ഡമോമം (Elettaria Cardamomum Maton) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഏലത്തിനെ ഇംഗ്ലീഷില്‍ കാര്‍ഡമം (Cardamom) എന്നു പറയുന്നു. തണുപ്പും ഈര്‍പ്പവും തണലുമുള്ള സ്ഥലങ്ങളില്‍ നന്നായി വളരുന്നു. 4 മീറ്ററോളം ഉയരം വെയ്ക്കുന്ന ഈ സസ്യം ഇഞ്ചിവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്നതാണ്. ഭൂകാണ്ഡത്തില്‍ നിന്നും മണ്ണിനു മുകളിലൂടെ പടരുന്ന അപസ്ഥാനീയ വേരുകളിലാണ് കായ ഉണ്ടാകുന്നത്. ഈ വേരുകള്‍ക്ക് ശരം എന്നാണ് പറയുക. വേരുകളില്‍ കായ വിന്യസിക്കപ്പെട്ടിരിക്കും. ഫലത്തിനുള്ളിലെ ചെറുവിത്തുകളാണ് ഏലക്കായ്ക്ക് ഗുണവും മണവും നല്‍കുന്നത്. രൂക്ഷഗുണവും ശീതവീര്യവുമുള്ളതാണ് ഏലയ്ക്കാ. ഔഷധമായി കായ മാത്രമാണ് ഉപയോഗിക്കുന്നത്. ദഹനൗഷധങ്ങളായ മരുന്നുകളില്‍ വലിയൊരു പങ്ക് ഏലയ്ക്കാക്കുണ്ട്. ഹൃദയപേശികളെ ശക്തിപ്പെടുത്താനും അതിസാരത്തെ നിയന്ത്രിക്കാനും ഇതിനാകും. ഏലയ്ക്കാപ്പൊടി ...
2014 Sep 10 | View Count:461
സിഡിയം ഗ്വാജാവ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പേരക്കയില്‍ വിറ്റാമിന്‍ എ, ബി, സി,കാത്സ്യം, ജീവകം, അന്നജം, മാംസ്യം എന്നിവ ധാരാളമായുണ്ട്. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് പേരക്ക ഉത്തമമാണ്. കൂടാതെ തൊണ്ടവേദന, ഉദരരോഗങ്ങള്‍, ഡയേറിയ തുടങ്ങിയവക്ക് പേരക്ക ഉത്തമ ഔഷധമാണ്. കണ്ണിന്റെ കാഴ്ചശക്തി കൂട്ടാനും ഉദരരോഗ ശമനം എന്നിവക്കുംഫലപ്രദമാണ്.
Displaying 153-156 of 195 results.