മിമുസോപ്സ് ഇലന്‍ജി (Mimusops Elengi) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക. തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമാണ്. നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്. തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്. അതിസാരം, ലൈംഗികശേഷി, അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു. ആരോഗ്യദായകവും കൃമിഹരവുമാണ് പഴം. മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും. പഴവും തൊലിയും ...
വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും. ഏറ്റവും ചുരുങ്ങിയത് സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ് പ്രോഗ്രാംസ് " എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍ ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍ ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്. യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്. ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു. ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ ...
അംബ്രോസിയ (Ambrosia) എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന അമൃത് ടൈനോസ്പോറകോര്‍ഡിഫോളിയ (Tinospora cordifolia Miers) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ചിറ്റമൃതുംടൈനോസ്പോറ മലബാറിക്ക (Tinospora Malabarica) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കാട്ടമൃത് എന്നിങ്ങനെ രണ്ടുതരമുണ്ട്. ഇതൊരു ലതാസസ്യമാണ്. ചിറ്റമൃത് എന്ന പേരിലും അറിയപ്പെടുന്ന ഈ സസ്യം മരണമില്ലാത്തവന്‍ അല്ലെങ്കില്‍ ദീര്‍ഘകാലം ജീവിച്ച് മരണത്തെ അകറ്റി നിറുത്തന്നവന്‍ എന്ന പേരിന് തീര്‍ത്തും അനുയോജ്യമാണ്. ഇതിന്റെ തണ്ടുമുറിച്ച് മരങ്ങളുടെ മുകളില്‍ കെട്ടിത്തൂക്കിയാല്‍ പോലും വേരു താഴേക്കു വിട്ട് മരണത്തെ അതിജീവിക്കും. കാട്ടമൃത്, പോത്തനമൃത്, ചിറ്റമൃത് തുടങ്ങി പലയിനങ്ങളുണ്ടെങ്കിലും രോമങ്ങളില്ലാത്ത ചെറിയ ഇലകളുള്ള ചിറ്റമൃതിനാണ് ഏറ്റവും കൂടുതല്‍ ഔഷധഗുണം. കാടുകളിലും നാട്ടിന്‍പുറങ്ങളിലും ധാരാളമുള്ള ഈ കയ്പന്‍ ...
Displaying 161-164 of 195 results.