സാധാരണ വിന്‍ഡോസ് ഉപയോക്താക്കളില്‍ നല്ലൊരു ഭാഗവും കംപ്യൂടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സോഫ്റ്റ് വെയറുകള്‍ തുറക്കാന്‍ സ്റ്റാര്‍ട് മെനു (Start Menu) മാത്രം ഉപയോഗിച്ചു ശീലിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇതില്‍ പല പ്രോഗ്രാമുകളും സ്റ്റാര്‍ട് മെനുവിലെ റണ്‍ ( RUN) ഓപ്ഷന്‍ ഉപയോഗിച്ചു തുറക്കാന്‍ സാധിക്കും. ഇതിനായി സ്റ്റാര്‍ട് മെനു വില്‍ നിന്നും റണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ സ്റ്റാര്‍ട് മെനു ഐക്കണു മുകളിലായി ഒരു ചെറിയ പോപ്പ്അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും. അതതു പ്രോഗ്രാമുകള്‍ക്കുള്ള ഷോര്‍ട്കട്ട് കമാന്‍ഡുകള്‍ ഈ പോപ്പ്അപ് വിന്‍ഡൊയില്‍ നല്കിയിട്ടുള്ള സ്ഥലത്തു ടൈപ് ചെയ്ത ശേഷം ഓകെ ബട്ടണ്‍ ക്ളിക്ക് ചെയ്യുകയോ ഏന്റര്‍ കീ അമര്‍ത്തുകയോ വേണം. ഉദാഹരണത്തിന് നോട്ട്പാഡ് എന്ന പ്രോഗ്രാം എടുക്കുന്നതിനു സാധാരണ ഗതിയില്‍ സ്റ്റാര്‍ട് മെനുവില്‍ ...
പാപ്പിലിയോണേസി – (Papilionaceae) കുടുംബത്തില്‍പ്പെടുന്ന അമരക്കായ സംസ്കൃതത്തില്‍നിഷ്പാവഃ എന്നറിയപ്പെടുന്നു. ബീന്‍സ്, പയര്‍, കൊത്തമരയ്ക്കാ എന്നിവ ഉള്‍പ്പെടുന്ന വിഭാഗത്തില്‍ പെട്ടതാണ് അമരക്കായ. പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്താല്‍ ഭൂമിയില്‍ നൈട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതുപോലെ അമരക്കായ കൃഷിചെയ്താലും നൈട്രജന്റെ അളവ് വര്‍ധിക്കുന്നതാണ്. വേരുകളില്‍ കാണുന്ന ചെറു മുഴകള്‍, നൈട്രജന്‍വാതകം ഉപയോഗയോഗ്യമാക്കി മാറ്റി സംഭരിക്കുവാന്‍ കഴിവുള്ള ബാക്ടീരിയകളെ ഉണ്ടാക്കുന്നു.
അമരക്കായ വാതത്തേയും പിത്തത്തേയും രക്തത്തേയും മൂത്രത്തേയും വര്‍ധിപ്പിക്കും. ദഹിക്കുവാന്‍ വിഷമമുള്ളതാണ്. നേത്രരോഗികള്‍ക്ക് അത്ര നല്ലതല്ല ഇത്. മുലപ്പാലിനെ വര്‍ധിപ്പിക്കുകയും കഫദോഷങ്ങളെയും നീരിനെയും വിഷത്തെയും ശമിപ്പിക്കുകയും ചെയ്യും. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ ...
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .
അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം,ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.
ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് ...
എലഫന്റോപസ് സ്കാബര്‍ (Elephantopus scaber) എന്നാണ് ആനച്ചുവടിയുടെ ശാസ്ത്രനാമം. ആനയുടെ കാല്‍ മണ്ണില്‍ പതിഞ്ഞപോലെ നിലംപറ്റി വളരുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ആനച്ചുവടി എന്ന വിശേഷണമുണ്ടായത്. ഇതിനെ ഇംഗ്ലീഷില്‍ എലഫന്റ്സ് ഫൂട്ട് (Elephant’s Foot) എന്നാണ്അറിയപ്പെടുന്നത്. ഒരു മുഖ്യ അക്ഷത്തിനു ചുറ്റുമായി പശുവിന്റെ നാക്കുപോലുള്ള 10-15 ഇലകള്‍ മണ്ണില്‍ ചേര്‍ന്ന് വിന്യസിക്കപ്പെട്ടിരിക്കും. ഇതിന്റെ ഓരോ ഇലയ്ക്കും 8-10 സെ.മീ. നീളവും 5-6 സെ.മീ. വീതിയുമുണ്ടാകും. മധ്യഭാഗത്തുനിന്നും 8-10 സെ.മീ. മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു തണ്ടിലാണ് പൂവുണ്ടാവുക.
സമൂലം ഔഷധയോഗ്യമായ ആനച്ചുവടി ഒറ്റമൂലിയായി നാട്ടുവൈദ്യന്മാര്‍ ഉപയോഗിച്ചുവരുന്നു. ആയുര്‍വേദ പ്രകാരം കയ്പുരസവും ശീതവീര്യവുമുള്ള ആനച്ചുവടിയില്‍ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം,ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ...
Displaying 165-168 of 195 results.