2014 Sep 09 | View Count:552
ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും!  നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ‌-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ...
2014 Sep 09 | View Count:561
പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്. അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് ...
2014 Sep 09 | View Count:531
വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതുംനല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തുകഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസംപകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം ...
2014 Sep 09 | View Count:431
അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. ...
Displaying 173-176 of 195 results.