അത്തി
പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്. അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാന്‍ നല്ലതാണ്. അത്തിപ്പാല്‍ തേന്‍ ചേര്‍ത്തു സേവിച്ചാല്‍ പ്രമേഹം ശമിക്കും. അത്തിത്തോല്‍ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും | |
Posted by : admin, 2014 Sep 09 05:09:22 pm |