2014 Sep 09 | View Count:442
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു ...
2014 Sep 09 | View Count:435
സിയാല്‍പിനിയ സപ്പന്‍ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പതിമുകം സിസാല്‍പിനിയേസിഎന്ന സസ്യകുടുംബത്തില്‍ പെട്ടതാണ്. ഇതിനെ പതംഗം, കുചന്ദനം എന്നാണ് സംസ്കൃതനാമത്തില്‍ അറിയപ്പെടുന്നത്. പതിമുകം- പത്മകം എന്നും ചപ്പങ്ങ എന്നുമറിയപ്പെടുന്നു. കായില്ലാത്ത വലിയ വൃക്ഷമായ ഇതിന്റെ തടിക്ക് നല്ല സുഗന്ധമുണ്ട്. പതിമുകം ദാഹശമനിയായി ഉപയോഗിക്കുന്ന കരിങ്ങാലിയില്‍ വ്യാപകമായി അടങ്ങിയിട്ടുണ്ട്. രക്തശുദ്ധിക്കും, ചര്‍മ്മരോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്. നിറയെ മുള്ളുകളോടുകൂടിയ പതിമുകച്ചെടിക്ക് വേനല്‍ ചൂടിനെ അതിജീവിക്കാനുള്ള കഴിവ് കൂടുതലാണ്. ഏത് കാലാവസ്ഥയിലും ഇത് നട്ടുവളര്‍ത്താവുന്നതാണ്.
2014 Sep 09 | View Count:610
ആവശ്യമുള്ള സാധനങ്ങള്‍ ഏത്തക്ക തൊലി കളഞ്ഞു നാലായി കീറി കനം കുറച്ചു അരിഞ്ഞത് – 2 കപ്പ്‌ മഞ്ഞള്‍ പൊടി – ഒരു ടി സ്പൂണ്‍ വെളിച്ചെണ്ണ – 3 കപ്പ്‌ ഉപ്പ് – പാകത്തിന് കറിവേപ്പില – ഒരു തണ്ട് (വറുത്തത് അലങ്കാരത്തിനു) പാചകം ചെയ്യുന്ന വിധം കായ അരിഞ്ഞത്‌ മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തിലിട്ടു കഴുകി വാരി എടുകുക . ഒരു ചുവടു കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കി തിളക്കാന്‍ തുടങ്ങുമ്പോള്‍ കായ ചേര്‍ത്ത് വറുക്കുക . മുക്കാല്‍ മൂപ്പ് ആകുമ്പോള്‍ ഉപ്പു അല്പം വെള്ളത്തില്‍ കലക്കിയത് തളിച്ച് മൂപ്പിച്ചു കോരുക . ഉപ്പേരി തയ്യാര്‍ . ചൂടാറിയ ശേഷം വായു കടക്കാത്ത ഭരണിയില്‍ സൂക്ഷിച്ചാല്‍ കുറെ നാള്‍ ഉപയോഗിക്കാവുന്നതാണ് .
2014 Sep 09 | View Count:579
ആവശ്യമുള്ള സാധനങ്ങള്‍ ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന് അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ് വെളുത്തുള്ളി        –    7 – 8 അല്ലി ജീരകം             –    അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)-   5 മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍ ഉപ്പ്‌               –    പാകത്തിനു മുളക് പൊടി        –    2 സ്പൂണ്‍ കറിവേപ്പില         –    1 തണ്ട് പാചകം ചെയ്യുന്ന വിധം നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് ) ഇത് ...
Displaying 177-180 of 195 results.