| പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .
അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം,ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.
ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം,ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം.
|