ഇലഞ്ഞി
മിമുസോപ്സ് ഇലന്‍ജി (Mimusops Elengi) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഇലഞ്ഞിയെ മിമുസോപ്സ് (Mimusops) എന്നാണ് ഇംഗ്ലീഷില്‍ പറയുക. തരംഗിതമായ വക്കോടുകൂടിയ ഇലകള്‍ക്ക് തിളങ്ങുന്ന പച്ചനിറമാണ്. നക്ഷത്രാകൃതിയില്‍ ബട്ടനോളം വലിപ്പമുള്ള വെള്ളപ്പൂവുകള്‍ക്ക് തീവ്രസുഗന്ഥമാണുള്ളത്. തൊലിയും പൂവും പഴവും ഔഷധയോഗ്യമാണ്. ആയുര്‍വേദ വിധിപ്രകാരം ഇതിന്റെ പൂവും കായും കഫപിത്തങ്ങളെ ശമിപ്പിക്കുന്നതും ശീതളവുമാണ്. അതിസാരം, ലൈംഗികശേഷി, അര്‍ശസ്, മോണരോഗങ്ങള്‍, തലവേദന, വായ്പ്പുണ്ണ്, വായ്നാറ്റം തുടങ്ങിയവക്ക് മരുന്നായി ഉപയോഗിക്കുന്നു. പുഷ്പത്തില്‍ നിന്നും സുഗന്ധതൈലം വാറ്റിയെടുക്കുന്നു. ആരോഗ്യദായകവും കൃമിഹരവുമാണ് പഴം. മരപ്പട്ട ലൈംഗികശേഷി വര്‍ദ്ധിപ്പിക്കും. ഇലഞ്ഞിപ്പഴം നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന ശമിക്കും. ഈ പഴം കഴിച്ചാല്‍ അര്‍ശസ് രോഗങ്ങള്‍ കുറയും. പഴവും തൊലിയും ദന്തധാവനത്തിന് ഉപയോഗിച്ചാല്‍ മോണരോഗങ്ങള്‍ മാറുകയും പല്ലുകള്‍ ദൃഢമാകുകയും ചെയ്യും. തൊലിക്കഷായം വായ്പ്പുണ്ണും വായ്നാറ്റവും ഇല്ലാതാക്കും. പൂവ് ഇട്ടുകാച്ചിയ പാല്‍ സേവിച്ചാല്‍ അതിസാരം മാറും. | |
Posted by : admin, 2014 Sep 09 05:09:59 pm |