2014 Sep 09 | View Count: 488

വിന്‍ഡോസിലെ കണ്ട്രോള്‍ പാനല്‍ മിക്ക ഉപയോക്താക്കള്‍ക്കും സുപരിചിതമായിരിക്കും.  ഏറ്റവും ചുരുങ്ങിയത്  സോഫ്റ്റ് വെയറുകള്‍ അണിന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കണ്ട്രോള്‍ പാനലിലെ "ആഡ് ഓര്‍ റിമൂവ്  പ്രോഗ്രാംസ് "  എങ്കിലും ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും.  ഇതു കൂടാതെ ഹാര്‍ഡ് വെയറുകള്‍ ഇന്‍സ്റ്റാള്‍ / അണിന്‍സ്റ്റാള്‍  ചെയ്യുക, യൂസേര്‍സിനെ മാനേജ് ചെയ്യുക, നെറ്റ് വര്‍ക് കോണ്‍ഫിഗര്‍  ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിനു കണ്ട്രോള്‍ പാനലിലെ വിവിധ ഓപ്ഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.   യഥാര്‍ഥത്തില്‍ കണ്ട്രോള്‍ പാനലിലെ മിക്കവാറും എല്ലാ  ഓപ്ഷനുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയറുകള്‍ ആണ്.   ഇവയെ പൊതുവില്‍ കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകള്‍ എന്നു വിളിക്കുന്നു.   ഇവയെ കണ്ട്രോള്‍ പാനല്‍ ഉപയോഗിക്കതെ നേരിട്ട് തുറക്കുന്നതിന് വേണ്ടി നമുക്കു സ്റ്റാര്‍ട് മെനുവിലെ റണ്‍ ഓപ്ഷന്‍ ഉപയോഗിക്കാം.  സ്വതന്ത്രമായി ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാ ആപ് ലെറ്റുകള്‍ക്കും തത്തുല്യമായ  "റണ്‍ ഷോര്‍ട്കട്ട് " കള്‍ ഉണ്ടായിരിക്കും.   ഈ ഷോര്‍ട്കട്ടുകള്‍  റണ്‍ മെനുവില്‍ ടൈപ് ചെയ്തു എന്റര്‍  കീ അമര്‍ത്തിയാല്‍ ആ ആപ് ലറ്റ് തുറക്കപ്പെടും.  
കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ ഒരു പ്രത്യേകത ഇവയെല്ലാം  '.cpl'  എക്സ്റ്റന്‍ഷനുകളുള്ള ഫയലുകള്‍ ആണ്  എന്നുള്ളതാണ്. താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍  കണ്ട്രോള്‍ പാനല്‍ ആപ് ലറ്റുകളുടെ പേരും അവയുടെ ഉപയോഗവും കൊടുത്തിരിക്കുന്നു.  ഈ പേരുകള്‍  തന്നെയാണ് ഇവ  ലഭിക്കാന്‍  "റണ്‍" ഇല്‍ നിങ്ങള്‍ ടൈപ് ചെയ്യേണ്ട ഷോര്‍ട്കട്ടുകളും.   ഈ ഷോര്‍ട്കട്ടുകള്‍ എല്ലാം തന്നെ വിന്‍ഡോസ് എക്സ്.പി/2003 സര്‍വര്‍ എന്നീ ഓ.എസ്. കളില്‍ പരീക്ഷിച്ചിട്ടുള്ളവയാണ്.  മിക്കവയും വിസ്ത യിലും ഇതേ പോലെ ഉപയോഗിക്കാന്‍ കഴിയും.

access.cpl - Accessibility Options - ആക്സസിബിലിറ്റി ഓപ്ഷനുകള്‍  (സ്റ്റാര്‍ട് മെനു -> പ്രോഗ്രാംസ് -> ആക്സസ്സറീസ് - ആക്സസ്സിബിലിറ്റി )
hdwwiz.cpl - Add New Hardware Wizard - പുതിയ ഹാര്‍ഡ് വെയറുകള്‍  ചേര്‍ക്കുന്നതിന്
appwiz.cpl - Add/Remove Programs - പ്രോഗ്രമുകള്‍ ആഡ് / റിമൂവ്  ചെയ്യാന്‍
timedate.cpl - Date and Time Properties - സമയവും തിയ്യതിയും മാറ്റുന്നതിന്
desk.cpl - Display Properties  - ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്.
netcpl.cpl - Internet Explorer Properties - ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
joy.cpl - Joystick/Game Controller Properties - ജോയ് സ്റ്റിക്  പോലുള്ള ഗെയിം കണ്ട്രോളറുകള്‍ക്
main.cpl keyboard  - Keyboard Properties -  കീബോര്‍ഡിന്റെ  പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍ 
main.cpl -  Mouse Properties - മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
ncpa.cpl - Network Connections -  നെറ്റ് വര്‍ക്  കോണ്‍ഫിഗര്‍ ചെയ്യാന്‍
telephon.cpl - Phone and Modem options - ടെലിഫോണ്‍ , മോഡം എന്നിവ  കോണ്‍ഫിഗര്‍ ചെയ്യാന്‍
powercfg.cpl - Power Management  - പവര്‍ സപ്പ്ളൈ  ഓപ്ഷനുകള്‍ക്
intl.cpl - Regional settings  - ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക സെറ്റിങ്ങുകള്‍ മാറ്റാന്‍
mmsys.cpl sounds -  Sound Properties  - ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍
mmsys.cpl - Sounds and Audio Device Properties -  സൗണ്ട്   ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
sysdm.cpl    - System Properties  - സിസ്റ്റം പ്രോപര്‍ട്ടീസ് - മൈ കമ്പ്യൂട്ടര്‍ റൈറ്റ് ക്ലിക്ക് ചെയ്ത്  പ്രോപര്‍ടീസ് സെലക്റ്റ് ചെയ്യുംപോള്‍ കിടുന്ന അതേ  ആപ് ലറ്റ്  ആണിത്
nusrmgr.cpl - User settings - യൂസേര്‍സിനെ മാനേജ് ചെയ്യാന്‍
firewall.cpl - Firewall Settings (sp2)  - ഫയര്‍വാള്‍ - എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം
wscui.cpl    - Security Center (sp2) - സെക്യൂരിറ്റി സെന്റര്‍ - എക്സ്.പി സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം

Posted by : admin, 2014 Sep 09 05:09:57 pm