ചെങ്ങാലിക്കോടന്‍
പത്തര പതിനൊന്നുമാസം മൂപ്പാണിതിന്. തുറസ്സായ ചെങ്കല്‍ കലര്‍ന്ന വെട്ടുകല്‍ പ്രദേശങ്ങളാണ് കൃഷിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. തിരഞ്ഞെടുത്ത മാതൃവാഴയില്‍ നിന്നും ഇളക്കിയെടുത്ത മൂന്നരമാസം മൂപ്പുള്ള കന്നുകളാണ് നടീല്‍ വസ്തു. സാധാരണ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടണം. വാഴകള്‍ തമ്മിലും വരികള്‍ തമ്മിലും രണ്ടര മീറ്റര്‍ അകലം നല്കി ചാലുകളെടുത്തോ 75 സെ. മീ. വീതം നീളവും വീതിയും ആഴവുമുള്ള കുഴികള്‍ എടുത്തോ ആണ് നടേണ്ടത്. ഏഴ്, ഏഴര മാസം മൂപ്പെത്തുമ്പോള്‍ വാഴ കുലക്കാന്‍ തുടങ്ങും.
നെടുനേന്ത്രന്‍
ചെങ്കല്‍ പ്രദേശങ്ങളില്‍ വിപുലമായി കൃഷിചെയ്യാവുന്ന ഈ ഇനത്തിന് 11 മാസം മൂപ്പുണ്ട്. നല്ല ഉയരത്തില്‍ വളരുന്ന ഇവക്ക് മൂപ്പെത്തിയാല്‍ നെടുകെ നീണ്ട് ഉരുണ്ടിരിക്കുന്ന കായകള്‍ മൂലമാണ് ഈ പേരുവന്നത്. ഇതിന്റെ പഴങ്ങള്‍ വളരെ ...
പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് .
മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്
പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.
ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്
മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത്
എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്
പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്
പാകം ചെയ്ത മാംസത്തില്‍ ...
പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ ആയുര്‍വേദത്തിലൂടെ ഫലപ്രദമായി സാധിക്കും. ശരിയായ ഔഷധപ്രയോഗത്തോടൊപ്പം പഥ്യാഹാരവും വ്യായാമവും എണ്ണതേച്ചുകുളി തുടങ്ങിയവയും ശീലിക്കണം. മധുരം, പുള്, എരിവ്, പകലുറക്കം അലസത എന്നിവ ഉപേക്ഷിക്കുകയും വേണം.
പ്രമേഹചികിത്സയില്‍ പ്രഥമവും പ്രധാനവുമായ ഭാഗം ആഹാരക്രമീകരണമാണ്. എന്നാല്‍ ആഹാരത്തെ ഒഴിവാക്കുകയുമരുത്. ഗോതമ്പ്, റാഗി, യവം, പയറുവര്‍ഗങ്ങള്‍, പാവയ്ക്ക, കോവയ്ക്ക, വെണ്ടക്ക, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ഇലക്കറികള്‍, ചെറു മത്സ്യങ്ങള്‍ ഇവയൊക്കെ മാറിമാറി ഭക്ഷണത്തിലുള്‍പ്പെടുത്താം. ശീതളപാനീയങ്ങളും മറ്റും നിത്യോപയോഗത്തിന് നല്ലതല്ല. മോര്, നാരങ്ങാനീര്, കരിങ്ങാലിയോ വേങ്ങയോ വെന്തവെള്ളം ഇവയൊക്കെ ദാഹശമനത്തിന് ഉപയോഗിക്കാം. കഞ്ഞി, ചോറ്, ഇവ പാകം ചെയ്യുമ്പോള്‍ ചെറൂള, കറുക എന്നിവ ചതച്ച് കിഴികെട്ടിയിടുന്നത് ...
Displaying 137-140 of 195 results.