ഉച്ചക്കു ശേഷം സർക്കാർ ആശുപത്രിയിൽ നിന്ന് ചികിൽസ അടുത്ത കാലത്തൊന്നും ലഭിക്കില്ലെന്ന കാര്യത്തിൽ ഏതാണ്ടൊരു തീരുമാനമായി. സമീപ പ്രദേശത്തെ സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം അനുവദിച്ച ഗവൺമെന്റ് ബാലുശേരി ആശുപത്രിയുടെ കാര്യത്തിൽ അനുകൂല തീരുമാനം എടുക്കാത്തത് വൻ പ്രതിഷേധം ഉയർത്തുന്നു.താലൂക്ക് ആശുപത്രിയായി ഉയർത്തിയെങ്കിലും പഴയ സിഎച്ച്സിയേക്കാൾ പരിതാപകരമായ സാഹചര്യത്തിലാണ് ബാലുശേരി സർക്കാർ ആശുപത്രി. ഒപി സമയം കഴിഞ്ഞാൽ പിന്നെ ഇവിടെ നിന്ന് ചികിൽസ ലഭിക്കില്ല.
ഇതു കാരണം ഈ മേഖലയിലെ പാവപ്പെട്ട നിരവധി പേരാണ് നിത്യേന ദുരിതം അനുഭവിക്കുന്നത്. ഇതിനൊക്കെ പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു താലൂക്ക് ആശുപത്രി പ്രഖ്യാപനത്തെ ജനം കണ്ടത്. ഒടുവിൽ ആ പ്രതീക്ഷയും ഇല്ലാതായെന്ന് നാട്ടുകാർ പറഞ്ഞു. താലൂക്ക് ആശുപത്രി സംരക്ഷണ സമിതി രൂപവൽകരിച്ച് ...
കക്കയം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡിലെ ഇടുങ്ങിയ പാലങ്ങള്‍ യാത്രക്കാര്‍ക്ക് അപകടഭീതി സൃഷ്ടിക്കുന്നു. മലബാറിന്‍െറ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കക്കയം സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമായി മാറിയതോടെ ഇവിടേക്കുള്ള വാഹനങ്ങളുടെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. എസ്റ്റേറ്റ്മുക്കില്‍നിന്ന് കക്കയം ഡാംസൈറ്റ് വരെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പഴയകാലത്തെ റോഡ് ഇപ്പോഴും അതേനിലയില്‍തന്നെ നില്‍ക്കുകയാണ്. ഇടുങ്ങിയ റോഡില്‍ വീതികുറഞ്ഞ പാലങ്ങളാണ് മിക്കയിടങ്ങളിലുമുള്ളത്. കക്കയം അങ്ങാടിക്കടുത്തെ ഇടുങ്ങിയ പാലത്തിന്‍െറ കൈവരിയും ഒരു ഭാഗം തകര്‍ന്നിട്ട് വര്‍ഷങ്ങളായി. ഡാംസൈറ്റ് റോഡാകട്ടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും അപകടഭീതി സൃഷ്ടിക്കുന്നു. ഡാംസൈറ്റ് റോഡിലെ അഞ്ചോളം പാലങ്ങളും കൈവരി പോലുമില്ലാത്ത നിലയിലാണ്. കക്കയം വാലി ഭാഗത്ത് ...
Displaying 21-24 of 116 results.