2015 Dec 17 | View Count:543
സംസ്ഥാന സര്‍ക്കാര്‍ ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ അനുവദിച്ച മിനിസിവില്‍സ്റ്റേഷന്‍ നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ പറമ്പിന്‍മുകളില്‍ ആരംഭിച്ചു. കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള മണ്ണുപരിശോധനയാണ് ആരംഭിച്ചത്. ബാലുശ്ശേരി വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 52 സെന്റ് റവന്യൂഭൂമിയിലാണ് മിനിസിവില്‍സ്റ്റേഷന്‍ നിര്‍മിക്കുക. ഇതിനായി പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് ഏഴ്‌കോടി രൂപ അനുവദിക്കും. പൊതുമരാമത്ത് വകുപ്പാണ് മണ്ണ്പരിശോധന ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിനിസിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപന കര്‍മം നടക്കും. ബാലുശ്ശേരി ടൗണില്‍ വാടകക്കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, എക്‌സൈസ് ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, സബ് ട്രഷറി എന്നിവയും ഇപ്പോള്‍ പറമ്പിന്‍മുകളിലുള്ള ...
2015 Dec 02 | View Count:473
വാട്സ്ആപ് ഗ്രൂപ്പിലെ വിവാദചിത്രവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായി ആത്മഹത്യചെയ്ത പൊലീസുകാരന്‍ നിര്‍മല്ലൂര്‍ സ്വദേശി എ.പി. ഷാജിയുടെ സസ്പെന്‍ഷന്‍ നടപടി തിടുക്കത്തിലായിരുന്നുവെന്ന് ഷാജിക്ക് കിട്ടിയ സസ്പെന്‍ഷന്‍ ഓര്‍ഡറും വ്യക്തമാക്കുന്നു.കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി പി.എ. വത്സന്‍ ഐ.പി.എസ് ഇറക്കിയ സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ വിവാദചിത്ര പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട് പാറോപ്പടി പത്മശ്രീ വീട്ടില്‍ രാജു ടി. മേനോന്‍ പരാതി നല്‍കിയിട്ടുള്ളത് 26.11.15നാണ്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്നുതന്നെയാണ് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ ഇഷ്യൂ ചെയ്തിട്ടുള്ളതും. 25ന് നൈറ്റ്ഡ്യൂട്ടി കഴിഞ്ഞ് 26ന് വീട്ടിലത്തെിയ ഷാജിയെ വൈകീട്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് രാത്രി ഏഴോടെ സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കിയതായും പറയുന്നു. സംഭവവുമായി ...
2015 Dec 01 | View Count:484
ഉപജില്ല.കലാമേള ശിവപുരം എച്ച്.എസ്.എസ്സില്‍ തുടങ്ങി.യു.പി., ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ യഥാക്രമം എഴുകുളം എ.യു.പി. സ്‌കൂളും ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറിയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ നന്മണ്ട ഹയര്‍ സെക്കന്‍ഡറിയും മുന്നേറുന്നു. ആകെയുള്ള 140 ഇനങ്ങളില്‍ 25 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചു. സംസ്‌കൃതോത്സവത്തില്‍ നന്മണ്ട സരസ്വതി വിദ്യാമന്ദിറും അറബി സാഹിത്യോത്സവത്തില്‍ കിനാലൂര്‍ ജി.യു.പി. സ്‌കൂളുമാണ് മുന്നില്‍. കലോത്സവം പി.ആര്‍. നാഥന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷവഹിച്ചു. ഇ.ടി. ബിനോയ്, നസീറ ഹബീബ്, റീത്ത രാമചന്ദ്രന്‍, കെ. ഉസ്മാന്‍, കെ.കെ.ഡി. രാജന്‍, അജിത്കുമാര്‍ ഏറാടി, പ്രിയ രവികുമാര്‍,, എന്‍.നളിനാക്ഷന്‍, ഇ.കെ. രാധാകൃഷ്ണന്‍, വി.എ. ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
2015 Nov 29 | View Count:513
 ആത്മപദ്ധതി പ്രകാരം പനങ്ങാട് പഞ്ചായത്ത് കൃഷിഭവന്‍ മികച്ച സമഗ്ര കര്‍ഷകനെ തിരഞ്ഞെടുക്കുന്നു. അമ്പത് സെന്റില്‍ കൃഷിയും രണ്ട് പശുക്കളും സ്വന്തമായുള്ളതായ കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. അപേക്ഷ ഡിസംബര്‍ പത്തിനുള്ളില്‍ പനങ്ങാട് കൃഷിഭവനില്‍ സമര്‍പ്പിക്കണം.
Displaying 13-16 of 116 results.