2015 Dec 17 | View Count: 544

സംസ്ഥാന സര്‍ക്കാര്‍ ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ അനുവദിച്ച മിനിസിവില്‍സ്റ്റേഷന്‍ നിര്‍മിക്കാനുള്ള പ്രാഥമിക നടപടികള്‍ പറമ്പിന്‍മുകളില്‍ ആരംഭിച്ചു. കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള മണ്ണുപരിശോധനയാണ് ആരംഭിച്ചത്. ബാലുശ്ശേരി വില്ലേജ് ഓഫീസിനോട് ചേര്‍ന്ന് 52 സെന്റ് റവന്യൂഭൂമിയിലാണ് മിനിസിവില്‍സ്റ്റേഷന്‍ നിര്‍മിക്കുക. ഇതിനായി പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന് ഏഴ്‌കോടി രൂപ അനുവദിക്കും. പൊതുമരാമത്ത് വകുപ്പാണ് മണ്ണ്പരിശോധന ആരംഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മിനിസിവില്‍ സ്റ്റേഷന്റെ ശിലാസ്ഥാപന കര്‍മം നടക്കും. ബാലുശ്ശേരി ടൗണില്‍ വാടകക്കെട്ടിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, എക്‌സൈസ് ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസ്, സബ് ട്രഷറി എന്നിവയും ഇപ്പോള്‍ പറമ്പിന്‍മുകളിലുള്ള വില്ലേജ് ഓഫീസ്, കൃഷിഭവന്‍, സാമൂഹിക നീതിവകുപ്പ് ഓഫീസ് എന്നിവയും മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റാനാണ് സാധ്യത.

Posted by : admin, 2015 Dec 17 09:12:17 am