2015 Dec 26 | View Count:591
സാങ്കേതിക അനുമതി ലഭിക്കാത്തതു കാരണം ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിടനിര്‍മാണം ഇനിയും തുടങ്ങിയില്ല. കിനാലൂര്‍ എസ്റ്റേറ്റില്‍ കോളേജ് ക്ടെടിടം നിര്‍മിക്കുന്നതിനായി വ്യവസായവകുപ്പ് അഞ്ച് ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് കെട്ടിടനിര്‍മാണത്തിനായി നാലുകോടി അന്‍പത് ലക്ഷം രൂപയും അനുവദിച്ചു.സ്ഥലം പരിശോധന, മണ്ണ് പരിശോധന, പ്ലൂന്‍, എസ്റ്റിമേറ്റ് എന്നിവയും ഇതിനകം പൂര്‍ത്തിയായി.പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടനിര്‍മാണ വിഭാഗത്തില്‍നിന്ന് സാങ്കേതിക അനുമതി ലഭിച്ചാല്‍ കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നല്‍കാന്‍ കഴിയും. ഏതാനും ദിവസത്തിനുള്ളില്‍ സാങ്കേതികാനുമതി നല്‍കുമെന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പറയുന്നത്. കോളേജിന് ...
2015 Dec 25 | View Count:508
നിർമ്മാണ രംഗത്ത് ബാലുശ്ശേരി യിൽ കഴിഞ്ഞ കാൽ പതിറ്റാണ്ടായി നില കൊള്ളുന്ന എക്സൽ എന്ജിനീയെര്സിന്റെ വിപുലീകരിച്ച ' എക്സൽ ടവർ ' ഡിസംബർ 28 നു വൈകുന്നേരം 4.30 നു ബഹു. പഞ്ചായത്ത്‌ സാമൂഹ്യ നീതി വകുപ്പ്  മന്ത്രി എം കെ മുനീർ ഉദ്ഘാടനം ചെയ്യും. ഹൈ സ്കൂൾ റോഡിലാണ് ആധുനിക സംവിധാനങ്ങളോടെ പുതുക്കി സജ്ജീകരിച്ച ഓഫീസ്. ഓഫീസ് ഉദ്ഘാടനം ബഹു. കോഴിക്കോട് എം.പി എം.കെ രാഘവനും, എക്സൽ വെബ് സൈറ്റ് ഉദ്ഘാടനം എം.ഡിറ്റ് ചെയർമാൻ എം. മെഹബൂബും നിർവഹിക്കും. എക്സൽ നടത്തുന്ന ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങും ഇതിനോടൊപ്പം ഉണ്ടാവും. പരിപാടിയിൽ ബാലുശ്ശേരി എം.എൽ.എ പുരുഷന കടലുണ്ടി, ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബാബു പറശ്ശേരി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.പി രവീന്ദ്രനാഥ്, വിവി രാജാൻ ചേലേരി മമ്മുക്കുട്ടി എന്നിവരും സംബന്ധിക്കും.
2015 Dec 24 | View Count:546
മങ്കയം നെട്ടുംപാറചാലില്‍ യുവാവ്‌ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി. കൊല നടന്ന മങ്കയം പ്രദേശത്തെ ജനങ്ങളേയും അന്യസംസ്‌ഥാന തൊഴിലാളികളേയും പൊലീസ്‌ ചോദ്യം ചെയ്‌തുവെങ്കിലും തുമ്പൊന്നും കണ്ടെത്തിയില്ല. സംസ്‌ഥാനത്ത്‌ കാണാതായവരെക്കുറിച്ചുള്ള വിവര ശേഖരണത്തിനായി മുഴുവന്‍ പോലീസ്‌ സേ്‌റ്റഷനുകളുമായി അന്വേഷണ സംഘം ഇതിനകം തന്നെ ബന്ധപ്പെട്ടിട്ടുണ്ട്‌. കൊല നടന്ന പരിസരം ജനവസാമില്ലാത്തതും കാടുമൂടിയതുമാണ്‌ പോലീസിനെ ഏറെ കുഴക്കുന്നത്‌. പ്ലാന്റേഷന്‍ പ്രദേശമായ ഇവിടെ രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ അപരിചിതര്‍ വരാറുണ്ടെന്നാണ്‌ നാട്ടൂകാര്‍ പറയുന്നത്‌. മദ്യപാനം, പണം വെച്ചുള്ള ശീട്ടുകളി,അനാശാസ്യ പ്രവര്‍ത്തനം ഇവയെല്ലാം നടക്കുന്ന പ്രദേശമാണിത്‌. ലക്ഷക്കണക്കിന്‌ രൂപ വെച്ചാണത്ര ശീട്ടുകളി നടക്കാറ്‌. ...
2015 Dec 20 | View Count:473
ബാലുശ്ശേരികോട്ട വോട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ട്ഉത്സവം 11, 12, 13 തിയ്യതികളില്‍ ആഘോഷിക്കും. 11-ന് വൈകിട്ട് അഞ്ചിന് പരദേശബ്രഹ്മണര്‍ കൊടിയേറ്റും. തുടര്‍ന്ന് പഞ്ചവാദ്യം, രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍ ഒന്‍പതിന് നാടകം, 12-ന് ഒരുമണിക്ക് പ്രസാദ ഊട്ട്, 5 മണിക്ക് കുതിരക്കോലം വരവ്, രാത്രി 6-ന് തായമ്പക, 13-ന് ഏഴിന് നൃത്തസന്ധ്യ, 9-ന് മുല്ലക്കാപ്പാട്ടിന് എഴുന്നള്ളത്ത്, ഒരുമണിക്ക് കരുമരുന്ന് പ്രയോഗം, മൂന്നുമണിക്ക് പന്തീരായിരം തേങ്ങയേറ്.
Displaying 9-12 of 116 results.