2015 Dec 26 | View Count: 592

സാങ്കേതിക അനുമതി ലഭിക്കാത്തതു കാരണം ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിടനിര്‍മാണം ഇനിയും തുടങ്ങിയില്ല. കിനാലൂര്‍ എസ്റ്റേറ്റില്‍ കോളേജ് ക്ടെടിടം നിര്‍മിക്കുന്നതിനായി വ്യവസായവകുപ്പ് അഞ്ച് ഏക്കര്‍ ഭൂമിയാണ് അനുവദിച്ചത്. പുരുഷന്‍ കടലുണ്ടി എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് കെട്ടിടനിര്‍മാണത്തിനായി നാലുകോടി അന്‍പത് ലക്ഷം രൂപയും അനുവദിച്ചു.സ്ഥലം പരിശോധന, മണ്ണ് പരിശോധന, പ്ലൂന്‍, എസ്റ്റിമേറ്റ് എന്നിവയും ഇതിനകം പൂര്‍ത്തിയായി.പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടനിര്‍മാണ വിഭാഗത്തില്‍നിന്ന് സാങ്കേതിക അനുമതി ലഭിച്ചാല്‍ കെട്ടിട നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നല്‍കാന്‍ കഴിയും. ഏതാനും ദിവസത്തിനുള്ളില്‍ സാങ്കേതികാനുമതി നല്‍കുമെന്നാണ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പറയുന്നത്. കോളേജിന് കെട്ടിടമില്ലാത്തതിനാല്‍ കിനാലൂര്‍ വാളന്നൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലും ഇതിനോടുചേര്‍ന്ന് പുതുതായി നിര്‍മിച്ച കെട്ടിടങ്ങളിലുമാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി കോളേജ് പ്രവര്‍ത്തിക്കുന്നത്. സാങ്കേതിക അനുമതി ലഭ്യമായാല്‍ അടുത്ത അധ്യയന വര്‍ഷത്തേക്കെങ്കിലും കോളേജിന് സ്വന്തമായി കെട്ടിടം ഉയരുമെന്നാണ് കോളേജ് കമ്മിറ്റിയുടെ പ്രതീക്ഷ.










 

Posted by : admin, 2015 Dec 26 09:12:44 am