സ്വകാര്യ ബസും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എസ്റ്റേറ്റ് മുക്കില്‍ സിമന്റ് കട്ട നിര്‍മ്മിച്ച് വില്‍പ്പന നടത്തിവരികയായിരുന്ന എറണാകുളം തട്ടേക്കാട് സ്വദേശി ഫിബി (45) ആണ് മരിച്ചത്. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഏട്ടുമണിയോടെ സംസ്ഥാന പാതയില്‍ പൂനൂര്‍ പെരിങ്ങളം വയലിലാണ് അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന മിയബസും ഫിബിയും സുഹൃത്തും സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബാലുശ്ശേരി പോലീസ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
നരിക്കുനി പിലാത്തോട്ടത്തില്‍ രാജനെ കിനാലൂര്‍ എസ്റ്റേറ്റിലെ മങ്കയത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് മൂന്നുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. പ്രതികളായ നരിക്കുനി അരീക്കര മീത്തല്‍ ലിബിന്‍, പിലാത്തോട്ടത്തില്‍ വിപിന്‍, പനങ്ങാട് കിഴക്കേ കുറുമ്പൊയില്‍ സദാനന്ദന്‍ എന്ന കോമരം ആനന്ദന്‍, കൊലചെയ്യപ്പെട്ട രാജന്റെ ഭാര്യ ഷീബ എന്നിവരെയാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങിയത്.
മങ്കയം പ്രദേശം, കൊലപാതകം ആസൂത്രണം ചെയ്ത സ്ഥലങ്ങള്‍, നരിക്കുനി, കാരുകുളങ്ങരയിലുള്ള ഷീബയുടെ തറവാട് വീട്, നരിക്കുനിയില്‍ രാജന്‍ താമസിച്ചിരുന്ന വീട് എന്നിവിടങ്ങളില്‍ വീണ്ടും കൊണ്ടുപോയി ചോദ്യം ചെയ്‌തേക്കുമെന്ന് പോലീസ് പറഞ്ഞു.ഡിസംബര്‍ 20-ന് രാത്രി നടന്ന കൊലപാതകത്തിന്റെ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചത് പത്ത് ദിവസത്തിന് ...
ആറു മാസമായി വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയായി ബാലുശ്ശേരി പോസ്റ്റോഫീസ് റോഡിലുള്ള കെട്ടിടത്തിലെ പാനിക്കടന്നല്‍ക്കൂട് നശിപ്പിച്ചു. പനായി കിഴക്കേ മന്നത്ത് സുര, ബാബു മാട്ടാകുളങ്ങര, പവിത്രന്‍ എന്നിവരാണ് കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ കയറി കടന്നല്‍ക്കൂട് നശിപ്പിച്ചത്.
കോട്ടനട പുഴയോരത്തിന്റെ ഇടിഞ്ഞുതള്ളിയ ഭാഗം കെട്ടി സംരക്ഷിക്കാന്‍ നടപടിയായില്ല.കോട്ടനട-തിരുവാഞ്ചേരി പൊയില്‍ ഭാഗത്താണ് പുഴയോരം റോഡ് ഉള്‍പ്പെടെ പുഴയിലേക്ക് ഇടിഞ്ഞത്.പുഴയിലെ വെള്ളം കെട്ടിനിര്‍ത്തുന്ന തടയണയോടു ചേര്‍ന്നുള്ള ഭാഗമാണ് തകര്‍ന്നത്.കോട്ട വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുമഹോത്സവം വരുംദിവസങ്ങളിലാണ് നടക്കുക.ആയിരക്കണക്കിന് ആളുകളാണ് എഴുന്നള്ളത്തിനും ക്ഷേത്ര ദര്‍ശനത്തിനും മറ്റുമായി ഈ വഴി സഞ്ചരിക്കുക.ഈ സാഹചര്യത്തില്‍ അപകടസാധ്യത മുന്‍നിര്‍ത്തി എത്രയും വേഗം തകര്‍ന്ന ഭാഗം കെട്ടി സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Displaying 25-28 of 326 results.
920914916915