ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്‌സൈറ്റിന് മികച്ച പ്രതികരണം. മൈക്രോസോഫ്റ്റിലെ മുതിർന്ന ഒരാളാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്. സംഭവം പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിലൂടെ ആപ്പിന് ലഭിച്ചത്. മണിക്കൂറുകൾ കൊണ്ട് 35,000 പേരാണ് തങ്ങളുടെ പ്രായം അറിയാൻ വേണ്ടി, സൈറ്റിൽ കയറിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു. ഒരു ദിവസം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
how-old.net എന്ന വെബ്‌സൈറ്റിൽ കയറി ശേഷം, യൂസ് യുവർ ഓൺ ഫോട്ടോ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഫോട്ടോ അപ്‌ലോഡ് ചെയ്താൽ പ്രായം അറിയാൻ സാധിക്കും. ആപ്പ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രായം ശരിയാവണമെന്നില്ലെന്നും ഒരു തമാശ ...
പരീക്ഷ എഴുതാത്ത കുട്ടിക്ക് എസ്.എസ്.എല്‍.സി.ക്ക് 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്. ആലക്കോട് എന്‍.എസ്.എസ്. സെക്കന്‍ഡറി സ്‌കൂളിലെ ടി.എ.ധനീഷിനാണ് സി പ്ലസ് ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ഇന്റര്‍നെറ്റുവഴി പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ ധനീഷിന് ഗണിതത്തില്‍ സി പ്ലസും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് ഇ ഗ്രേഡുമുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പരീക്ഷയെഴുതാന്‍ കഴിയില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ ധനീഷിന്റെ റജിസ്‌ട്രേഷന്‍ റദ്ദുചെയ്യാന്‍ ആവശ്യപ്പെടുകയും പരീക്ഷാവിഭാഗം അത് അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും മാര്‍ക്കു ലഭിച്ചത് എങ്ങനെയെന്ന് അറിയില്ല. പരീക്ഷാഭവനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സാങ്കേതിക തകരാറാവാം കാരണമെന്നാണ് അറിയിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 539832 എന്ന ...
ശരീരത്തില്‍ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതു രക്തസമ്മര്‍ദമാണ്. അതുകൊണ്ടു തന്നെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഹൃദയമിടിപ്പിന്റെ ആധാരമാണു രക്തസമ്മര്‍ദം. രക്തക്കുഴലുകളിലൂടെ രക്തമൊഴുകുമ്പോള്‍ കുഴല്‍ഭിത്തികളിലുണ്ടാകുന്ന സമ്മര്‍ദമാണു രക്തസമ്മര്‍ദം. രക്തസമ്മര്‍ദം പലപ്പോഴും വില്ലനാകാറുണ്ട്. രക്തസമ്മര്‍ദം നിശ്ചിത അളവില്‍നിന്നു കൂടുന്നതും കുറയുന്നതും ഒരുപോലെ അപകടകാരിയാണ്. രക്തസമ്മര്‍ദക്കുറവ് എന്താണെന്നും ഇത് എങ്ങനെ കണ്ടെത്താമെന്നും പ്രതിവിധിയെക്കുറിച്ചും അറിയാം...
സാധാരണതോതില്‍നിന്നു രക്തസമ്മര്‍ദം വളരെ കുറയുന്ന അവസ്ഥയാണു രക്തസമ്മര്‍ദക്കുറവ്. നോര്‍മല്‍ രക്തസമ്മര്‍ദത്തിന്റെ അളവ് 120/80mmHg ആണ്. ഈ തോത് 90/60 mmHg ആകുമ്പോഴാണ് രക്തസമ്മര്‍ദക്കുറവ് എന്നു പറയുന്നത്. ചിലരില്‍ സ്വാഭാവികമായിത്തന്നെ രക്തസമ്മര്‍ദം അല്‍പം കുറവായി ...
അശ്രദ്ധമായ ഡ്രൈവിങ് ബാലുശ്ശേരിയില്‍ അപകടങ്ങളുടെയും ഇതുമൂലമുള്ള മരണ സംഖ്യയും വര്‍ധിക്കുന്നു. പോലീസ് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതായും വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.കേസുകളെല്ലാം പോലീസ് ഒതുക്കി തീര്‍ക്കുന്നതായാണ് നാട്ടുകാരുടെ പരാതി. ഒരാഴ്‌ചക്കുള്ളില്‍ ബാലുശേരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വ്യത്യസ്‌ത അപകടങ്ങളില്‍ മൂന്ന് ജീവന്‍ പൊലിഞ്ഞു. മൂന്ന് പേര്‍ സാരമായ പരുക്കുകളോടെ ആശുപത്രി കിടക്കയിലായി. വിഷുവിന് തലേദിവസം തെരുവത്ത് കടവില്‍ ബസും കാറും കൂട്ടിയിടിച്ചാണ് നാദാപുരം കുമ്മങ്കോട് മഹല്ല് ഖാസി ചേനാങ്കണ്ടിയില്‍ മസ്‌ഹൂദ് മുസ്ലിയാര്‍, മകളുടെ ഭര്‍ത്താവ് മുഹമ്മദ് ഖൈസ് എന്നിവര്‍ മരിച്ചത്.ഖൈസിന്റെ ഒന്‍പതും നാലും വയസുള്ള രണ്ട് കുട്ടികള്‍ക്ക് സാരമായി ...
Displaying 69-72 of 195 results.