2015 May 02 | View Count: 402

ഫോട്ടോ അപ്‌ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്‌സൈറ്റിന് മികച്ച പ്രതികരണം. മൈക്രോസോഫ്റ്റിലെ മുതിർന്ന ഒരാളാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്. സംഭവം പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിലൂടെ ആപ്പിന് ലഭിച്ചത്. മണിക്കൂറുകൾ കൊണ്ട് 35,000 പേരാണ് തങ്ങളുടെ പ്രായം അറിയാൻ വേണ്ടി, സൈറ്റിൽ കയറിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു. ഒരു ദിവസം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

how-old.net എന്ന വെബ്‌സൈറ്റിൽ കയറി ശേഷം, യൂസ് യുവർ ഓൺ ഫോട്ടോ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഫോട്ടോ അപ്‌ലോഡ് ചെയ്താൽ പ്രായം അറിയാൻ സാധിക്കും. ആപ്പ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രായം ശരിയാവണമെന്നില്ലെന്നും ഒരു തമാശ മാത്രമായി കാണണമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. 

മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന് പ്രായം 40 കാണിക്കുമ്പോൾ മമ്മൂട്ടിക്ക് പ്രായം 39 ആണ്. യുവതാരങ്ങളിൽ ഫഹദ് ഫാസിലിന് 26 വയസ്സും നിവിൻ പോളിക്ക് 31 വയസ്സുമാണ് കാണിക്കുന്നത്.

Posted by : admin, 2015 May 02 08:05:18 pm