ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ഇനിയും കെട്ടിടമായില്ല. കെട്ടിടനിര്‍മാണം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കോളേജ് അനുവദിച്ചിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു. കിനാലൂര്‍ വാളന്നൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍ കെട്ടിടത്തിലാണ് കോളേജ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്.അഞ്ചുകോഴ്‌സുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ് വിദ്യാര്‍ഥികള്‍. കിനാലൂര്‍ വ്യവസായ കേന്ദ്രത്തോടുചേര്‍ന്ന് വ്യവസായവകുപ്പ് കോളേജ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചെങ്കിലും കെട്ടിടനിര്‍മാണം തുടങ്ങിയിട്ടില്ല. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. നാലുകോടിരൂപ കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. സാങ്കേതികാനുമതിയും ലഭിച്ചെന്നാണ് സൂചന. അടുത്ത അധ്യയനവര്‍ഷമാകുമ്പോഴേക്കും ...
എടവണ്ണ സംസ്‌ഥാന പാതയിലെ പൂത്തൂര്‍വട്ടം അങ്ങാടി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയായി മാറുന്നു. 2012 ജനുവരി മുതല്‍ എട്ട് മാസത്തിനിടെ ഇവിടെ വാഹനാപകടത്തില്‍ പെട്ട് അഞ്ച്‌പേര്‍ മരണപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഗുരുതരമായി പരുക്കേറ്റവരില്‍ ജീവച്‌ഛവമായവരും അംഗവൈകല്യം സംഭവിച്ചവരും ഏറെയാണ്. വാഹനപകടവുമായി ബന്ധപ്പെട്ട് പത്തോളം കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. അശാസ്‌ത്രിയമായ റോഡ് നിര്‍മാണമാണ് ഈ ഭാഗത്ത് ഇത്രയധികം അപകടം കൂടാന്‍ കാരണം. 300 മീറ്റര്‍ താഴ്‌ചയിലുള്ള റോഡിലെ വളവുകളാണ് പ്രധാന വില്ലന്‍. പറമ്പിന്‍മുകള്‍ മുതല്‍ പുത്തൂര്‍വട്ടം പാലംവരെ ഇറക്കമായതും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ...
കാരുണ്യയാത്രയില്‍ സമാഹരിച്ച സഹായധനം കൈമാറി. ഇരുവൃക്കകളും തകരാറിലായി വിദഗ്ധ ചികിത്സക്കായി കാത്തിരിക്കുന്ന ഉണ്ണികുളം എം.എം പറമ്പിലെ ഷബീബക്കും പാവണ്ടൂരിലെ സുല്‍ഫത്തിനും കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായംതേടുന്ന ഉണ്ണികുളത്തെ സുരേഷിനും കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകള്‍ നടത്തിയ കാരുണ്യയാത്രയില്‍ സ്വരൂപിച്ച സഹായധനമായ 12,44,661 രൂപ വ്യാഴാഴ്ച ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് പരിസരത്തുനടന്ന ചടങ്ങില്‍ എം.കെ. രാഘവന്‍ എം.പി മൂവര്‍ക്കുമായി കൈമാറി. ഒരാള്‍ക്ക് 4,14,887 രൂപ വീതമാണ് നല്‍കിയത്. ബാലുശ്ശേരി-കോഴിക്കോട് ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ജനുവരി 18നാണ് ഈ റൂട്ടിലെ 28ഓളം സ്വകാര്യ ബസുകള്‍ കാരുണ്യയാത്ര നടത്തിയത്.ജീവനക്കാര്‍ ആരുംതന്നെ തങ്ങളുടെ വേതനം കൈപ്പറ്റാതെ സഹായനിധിയുമായി സഹകരിച്ചു. ...
കൊയിലാണ്ടി-താമരശ്ശേരി റൂട്ടില്‍ ബസ് ജീവനക്കാര്‍ ചൊവ്വാഴ്ച നടത്തിയ മിന്നല്‍ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കി. രാവിലെ സാധാരണപോലെ ഓടിയ ബസുകള്‍ പത്തരയോടെ പൊടുന്നനെ സര്‍വിസ് നിര്‍ത്തിവെക്കുകയായിരുന്നു. ഫെയര്‍ വേജസ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍ ഫെബ്രുവരി ഒന്ന് മുതല്‍ പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലാളി യൂനിയന്‍ ഭാരവാഹികളും ബസ് ഉടമകളും കൊയിലാണ്ടിയില്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കുകയും സമരം പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബസിലെ നാല് തൊഴിലാളികള്‍ക്കും പുതുക്കിയ ആനുകൂല്യം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് തുടങ്ങിയത്.
ഈ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യബസിലെ മൂന്നു ജീവനക്കാര്‍ക്കു മാത്രമേ പുതുക്കിയ ...
Displaying 5-8 of 343 results.