2016 Feb 09 | View Count: 860

ബാലുശ്ശേരി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് ഇനിയും കെട്ടിടമായില്ല. കെട്ടിടനിര്‍മാണം വൈകുന്നതില്‍ വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. കോളേജ് അനുവദിച്ചിട്ട് വര്‍ഷം മൂന്നുകഴിഞ്ഞു. കിനാലൂര്‍ വാളന്നൂര്‍ ഗവ. എല്‍.പി.സ്‌കൂള്‍ കെട്ടിടത്തിലാണ് കോളേജ് താത്കാലികമായി പ്രവര്‍ത്തിക്കുന്നത്.അഞ്ചുകോഴ്‌സുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുകയാണ് വിദ്യാര്‍ഥികള്‍. കിനാലൂര്‍ വ്യവസായ കേന്ദ്രത്തോടുചേര്‍ന്ന് വ്യവസായവകുപ്പ് കോളേജ് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം അനുവദിച്ചെങ്കിലും കെട്ടിടനിര്‍മാണം തുടങ്ങിയിട്ടില്ല. പുരുഷന്‍ കടലുണ്ടി എം.എല്‍.എ. നാലുകോടിരൂപ കെട്ടിടനിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. സാങ്കേതികാനുമതിയും ലഭിച്ചെന്നാണ് സൂചന. അടുത്ത അധ്യയനവര്‍ഷമാകുമ്പോഴേക്കും കെട്ടിടനിര്‍മാണം പൂര്‍ത്തിയായില്ലെങ്കില്‍ പഠനം അവതാളത്തിലാകുമെന്ന ഭീതിയിലാണ് വിദ്യാര്‍ഥികള്‍.

Posted by : admin, 2016 Feb 09 04:02:40 am