2016 Feb 09 | View Count: 486

എടവണ്ണ സംസ്‌ഥാന പാതയിലെ പൂത്തൂര്‍വട്ടം അങ്ങാടി കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയായി മാറുന്നു. 2012 ജനുവരി മുതല്‍ എട്ട്‌ മാസത്തിനിടെ ഇവിടെ വാഹനാപകടത്തില്‍ പെട്ട്‌ അഞ്ച്‌പേര്‍ മരണപ്പെടുകയും ഏഴ്‌ പേര്‍ക്ക്‌ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഗുരുതരമായി പരുക്കേറ്റവരില്‍ ജീവച്‌ഛവമായവരും അംഗവൈകല്യം സംഭവിച്ചവരും ഏറെയാണ്‌. വാഹനപകടവുമായി ബന്ധപ്പെട്ട്‌ പത്തോളം കേസുകളാണ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്‌. അശാസ്‌ത്രിയമായ റോഡ്‌ നിര്‍മാണമാണ്‌ ഈ ഭാഗത്ത്‌ ഇത്രയധികം അപകടം കൂടാന്‍ കാരണം. 300 മീറ്റര്‍ താഴ്‌ചയിലുള്ള റോഡിലെ വളവുകളാണ്‌ പ്രധാന വില്ലന്‍. പറമ്പിന്‍മുകള്‍ മുതല്‍ പുത്തൂര്‍വട്ടം പാലംവരെ ഇറക്കമായതും വാഹനങ്ങളുടെ അമിതവേഗതയും അപകടങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നു.
അഞ്ച്‌ കിലോമീറ്റര്‍ ചുറ്റളവില്‍ ഇവിടെ ധാരാളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇവിടെയുള്ള വിദ്യാര്‍ഥികളും ഏറെ ഭീഷണിയിലാണ്‌. ഓരോ അപകടം നടക്കുമ്പോഴും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവരുമ്പോള്‍ ബന്ധപ്പെട്ടവര്‍ സാന്ത്വനവാക്കുകളുമായി അവരെ അനുനയിപ്പിക്കുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല. നാട്ടൂകാര്‍ തന്നെ മുന്‍കൈ എടുത്ത്‌ റോഡിന്റെ വശത്ത്‌ കുറച്ച്‌ മണ്ണിട്ട്‌ നികത്തിയെങ്കിലും അപകടം തുടര്‍ക്കഥ തന്നെയാണ്‌. ഈ സാഹചര്യത്തില്‍ പഞ്ചായത്ത്‌ മെമ്പറുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച്‌ പ്രക്ഷോഭ പരിപാടികള്‍ക്ക്‌ തുടക്കം കുറിക്കാനുള്ള തയ്ാറെയടുപ്പിലാണ്‌ നാട്ടുകാര്‍.

Posted by : admin, 2016 Feb 09 04:02:06 am