ബസുകളിൽ വൈകിട്ട് ആറര മുതൽ രാവിലെ ആറ് വരെ നിലവിലുള്ള സ്റ്റോപ്പുകൾക്കു പുറമെ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാൻ അനുവദിക്കണമെന്നും അതിനായി വേണ്ടത്ര സമയം നൽകണമെന്നും സർക്കാർ ഉത്തരവ്. നിയസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.സംസ്ഥാനത്തെ എല്ലാ ബസിലും സ്ത്രീ പീഡനത്തിനെതിരെ പരാതിപ്പെടാനുള്ള അപേക്ഷ എല്ലാ കണ്ടക്ടർമാരും കൈവശം വയ്ക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ പരാതി എഴുതി വാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. എല്ലാ ബസിലും ചെൽഡ് ലൈൻ, സ്ത്രീസുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ, ആർടിഒ എന്നിവരുടെ ഫോൺ നമ്പർ, സ്വകാര്യ ബസാണെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ എന്നിവ മുൻപിലും പുറകിലും റജിസ്ട്രേഷൻ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തിൽ ...
കുഴികളും കുളങ്ങളും നിറഞ്ഞ് തകര്‍ന്നടിഞ്ഞ റോഡുകള്‍ക്ക് ശാപമോക്ഷത്തിനായി കോഴിക്കോട് ജില്ലാ കലക്ടറുടെ പുതിയ യഞ്ജം. ‘കുഴിവഴിപാട്’ എന്ന പുതുമയാര്‍ന്ന പേരിലാണ് കലക്ടര്‍ എന്‍. പ്രശാന്ത് നഗരപരിധിയിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഫേസ്ബുക്കിലൂടെ രംഗത്തിറങ്ങിയത്. കലക്ടര്‍ കോഴിക്കോട് എന്ന പേരിലുള്ള തന്‍റെ ഫേസ്ബുക്ക് പേജില്‍ മഴവെള്ളക്കുഴികള്‍ നിറഞ്ഞ റോഡിന്‍റെ ചിത്രത്തോട് കൂടി ‘പ്രൊജക്ട് 4N നമുക്ക് നിരത്താം നമ്മുടെ നിരത്ത്’ എന്ന പേരില്‍ ഇട്ട പോസ്റ്റിന് കാര്യമായ ലൈക്കും കമന്‍റും കിട്ടുന്നുമുണ്ട്.
‘നമ്മുടെ റോഡുകളിലെ അപകടം വിതക്കുന്ന കുഴികള്‍ സമയബന്ധിതമായി അടക്കുന്നതിനൊരു പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം ആരംഭിക്കുന്നു’ എന്നാണ് ഈ ദൗത്യത്തെ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ...
നിങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്ന ആളാണോ...? ഇപ്പോള്‍ ആളുകളെ കാണുമ്പോള്‍ അകന്നുപോകാന്‍ തോന്നുന്നുണ്ടൊ....? അമിതമായ ഉറക്കമോ ഉറക്ക കുറവോ തോന്നുന്നുണ്ടോ...? വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ പോലും മറന്നുപോകുന്നുണ്ടൊ...? ഭക്ഷണത്തോടും നിറങ്ങളോടും മടുപ്പുതോന്നി തുടങ്ങിയോ...? ചുറ്റുമുള്ള ഒന്നിനും നിങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയുന്നില്ലന്നായോ...അകാരണമായി കരയാന്‍ തോന്നാറുണ്ടോ...?പഴയ പേലെ സൗന്ദര്യത്തിലും വസ്‌ത്ര ധാരണത്തിലും ഉള്ള താത്‌പര്യം നശിച്ച് തുടങ്ങിയോ....? ഈ ലക്ഷണളൊക്കെയുണ്ടെങ്കില്‍ സൂക്ഷിക്കുക നിങ്ങള്‍ വിഷാദരോഗത്തിനടിമയാകാം. ജീവിതത്തിന്റെ എതെങ്കിലും ഘട്ടത്തില്‍ വിഷാദം പിടിപെടാത്തവര്‍ കുറവാണ്. എന്നാല്‍ ഏറെക്കാലം നീണ്ടുനില്‍ക്കുമ്പോള്‍ ഇത് ചികിത്സ ആവശ്യമുള്ള രോഗാവസ്‌ഥയാകുന്നു. ലോകത്തില്‍ ഏറ്റവും ...
ഓണ്‍ലൈന്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല ഏറെ മുന്നിലാണെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. രാജ്യത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടെങ്കിലും 50,000 സ്ഥിരം ഫോളോവേഴ്സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായി കോഴിക്കോട് ജില്ലയുടെ പേജ് രാജ്യത്തുതന്നെ ഒന്നാമതത്തെിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരെടുത്ത ഐ.ടി കേന്ദ്രമല്ളെങ്കിലും സ്മാര്‍ട്ട് ഫോണുകളുടെ സാര്‍വത്രിക ഉപയോഗം, പ്രവാസികളുടെ സജീവ പങ്കാളിത്തം തുടങ്ങിയ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ രംഗത്ത് അനുകൂല അന്തരീക്ഷമാണ് ജില്ലയിലുള്ളത്. ഭരണകൂടത്തിന്‍െറ ഇടപെടലുകളോട് ജനങ്ങളുടെ ...
Displaying 33-36 of 116 results.