2015 Jul 08 | View Count:
409
| ഓണ്‍ലൈന്‍ ഉപയോഗത്തില്‍ കോഴിക്കോട് ജില്ല ഏറെ മുന്നിലാണെന്ന് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്. രാജ്യത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങള്‍ക്കും ഫേസ്ബുക് അക്കൗണ്ട് ഉണ്ടെങ്കിലും 50,000 സ്ഥിരം ഫോളോവേഴ്സും രണ്ടര ലക്ഷത്തിലധികം സന്ദര്‍ശകരുമായി കോഴിക്കോട് ജില്ലയുടെ പേജ് രാജ്യത്തുതന്നെ ഒന്നാമതത്തെിയത് ഇതിനു തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയതലത്തില്‍ നടക്കുന്ന ഡിജിറ്റല്‍ ഇന്ത്യ വാരാഘോഷത്തിന്‍െറ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരെടുത്ത ഐ.ടി കേന്ദ്രമല്ളെങ്കിലും സ്മാര്‍ട്ട് ഫോണുകളുടെ സാര്‍വത്രിക ഉപയോഗം, പ്രവാസികളുടെ സജീവ പങ്കാളിത്തം തുടങ്ങിയ കാരണങ്ങളാല്‍ ഓണ്‍ലൈന്‍ രംഗത്ത് അനുകൂല അന്തരീക്ഷമാണ് ജില്ലയിലുള്ളത്. ഭരണകൂടത്തിന്‍െറ ഇടപെടലുകളോട് ജനങ്ങളുടെ ഓണ്‍ലൈന്‍ വഴിയുള്ള പ്രതികരണം സജീവമാണ്. ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലുമടക്കം കൂടുതല്‍ കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കുന്നതോടെ ഓണ്‍ലൈന്‍ ഉപയോഗം കുറേക്കൂടി കാര്യക്ഷമമാവും. ഓണ്‍ലൈന്‍ ആപ്ളിക്കേഷനുകളുടെ ഉപയോഗത്തിന്‍െറ കാര്യത്തില്‍ ജനങ്ങളെ വിലകുറച്ചുകാണുന്ന സമീപനം ശരിയല്ളെന്നും ഇക്കാര്യത്തില്‍ ഏറെ മുന്‍പന്തിയിലാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
ഡെപ്യൂട്ടി കലക്ടര്‍ എം. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ബി.എസ്.എന്‍.എല്‍ കോഴിക്കോട് എ.ജി.എം പി.ടി. ഗംഗാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ കെ. ഭുവനദാസ്, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എം. സുരേഷ്, അക്ഷയ ജില്ലാ കോഓഡിനേറ്റര്‍ പി.എസ്. അഷിത എന്നിവര്‍ സം
സാരിച്ചു.
ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫിസര്‍ മേഴ്സി സെബാസ്റ്റ്യന്‍ ഡിജിറ്റല്‍ ഇന്ത്യ പ്രസന്‍േറഷന്‍ നടത്തി. എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ സ്റ്റേറ്റ് കോഓഡിനേറ്റര്‍ ജബ്ബാര്‍ അഹമ്മദ്, എന്‍.ഐ.ടി പ്രിന്‍സിപ്പല്‍ സിസ്റ്റം അനലിസ്റ്റ് എ. രാജഗോപാലന്‍, അക്ഷയ അസിസ്റ്റന്‍റ് ജില്ലാ കോഓഡിനേറ്റര്‍ എം. ഫിറോസ് എന്നിവര്‍ ക്ളാസെടുത്തു.
|
| Posted by : admin, 2015 Jul 08 08:07:58 pm |