സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ക്രിയാത്മക നിദേശങ്ങളും വിമര്‍ശനങ്ങളും ഇനി ഫേസ്ബുക്കിലൂടെ നേരിട്ട് ഡി.ജി.പിയെ അറിയിക്കാം. ഡിജിപി ടി.പി.സെന്‍കുമാറിന്റെ പുതിയ ഫേസ് ബുക്ക് പേജ് ഇതിനായി പ്രവര്‍ത്തനം തുടങ്ങി. ഡിജിപി തന്നെ സംശയങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും മറുപടി നല്‍കും. സംസ്ഥാന പൊലീസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ഫേസ്ബുക്ക് പേജിലൂടെ ലഭിക്കും. ഈ അവസരം അനാവശ്യമായ നിര്‍ദേശങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും പഠിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള വേദിയാക്കണമെന്നും ഡിജിപി ആമുഖത്തില്‍ പറയുന്നു. പൊലീസിലെ അഴിമതി അവസാനിപ്പിക്കാന്‍ തുടങ്ങിയ ആഭ്യന്തര വിജിലന്‍സിലെ ഉദ്യോഗസ്ഥരുടെ നമ്പറുകളും ഫേസ് ബുക്കിലുണ്ട്. പൊലീസിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ നമ്പരില്‍ വിളിച്ച് അറിയിക്കാം. ...
നൂതന സാങ്കേതികവിദ്യയിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കി കലക്ടറേറ്റില്‍ പുതിയ നാല് പദ്ധതികള്‍ക്ക് തുടക്കമായി. പി ജി ഓണ്‍ലൈന്‍ പദ്ധതി, ആര്‍ ഡി ഒ കോര്‍ട്ട് കേസ് ഓണ്‍ലൈന്‍ പദ്ധതി, സര്‍വേ ഡിജിറ്റലൈസേഷന്‍ സെന്റര്‍ എന്നീ പദ്ധതികള്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശും ജില്ലാ കലക്ടറുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ മന്ത്രി ഡോ. എം കെ മുനീറും ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. Collector Kozhikode എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ക്കുള്ള പരാതികള്‍ മൊബൈലിലൂടെ നല്‍കാനും അപ്പോയിന്റ്‌മെന്റ് എടുക്കാനും സാധിക്കും. കൂടാതെ ജില്ലാ ഭരണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ...
ഇരുകാലുകളും മുറിച്ചുമാറ്റിയ പ്രമേഹരോഗിയായ തെങ്ങുകയറ്റ തൊഴിലാളി കാരുണ്യം തേടുന്നു.ബാലുശ്ശേരി നിര്‍മല്ലൂര്‍ വലിയ മലക്കുഴി ഗോപാലനാണ് (75) പ്രമേഹം ബാധിച്ച് ഇരുകാലുകളും മുറിക്കേണ്ടിവന്നതിനാല്‍ കൂലിപ്പണിപോലും ചെയ്യാനാകാതെ കുടുംബംപോറ്റാന്‍ കഷ്ടപ്പെടുന്നത്. ഇദ്ദേഹത്തിന്‍െറ വരുമാനമായിരുന്നു കുടുംബത്തിന്‍െറ ഏക ആശ്രയം.പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളും മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റുകയായിരുന്നു.സ്വന്തമായി വീടുപോലുമില്ലാത്ത ഗോപാലന്‍ നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ് മുന്നോട്ടുപോകുന്നത്.ഗോപാലന്‍െറ ചികിത്സാ ചെലവിനും നിര്‍ധന കുടുംബത്തെ സഹായിക്കാനുമായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു.വാര്‍ഡ് അംഗം വാരിയത്ത് ഉണ്ണി ചെയര്‍മാനും പി.കെ. സുനീര്‍ കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ ...
ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടാതെ സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കും എന്ന വാഗ്‌ദാനം പാലിക്കാന്‍ കഴിയാതെ അക്ഷയകേന്ദ്രങ്ങള്‍. മുന്‍ കാലങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അല്‍പ്പം താമസം മാത്രമാണ് നേരിട്ടതെങ്കില്‍ ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് സാമ്പത്തികനഷ്‌ടവും സമയനഷ്‌ടവുമാണ് അക്ഷയകേന്ദ്രങ്ങളിലൂടെ സ,ംഭവിക്കുന്നത്. അതുകൊണ്ടു തന്നെ നാട്ടുകാരുടെ പ്രതിഷേധ വേദിയായി അക്ഷയ കേന്ദ്രങ്ങള്‍ മാറുന്നു.ഭൂരിഭാഗം സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇന്ന് അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കണമെന്ന വകുപ്പുതല നിര്‍ദ്ദേശമുള്ളതിനാല്‍ ഇതുവരെ വില്ലേജ് ഓഫീസില്‍നിന്ന് നേരിട്ട് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി അക്ഷയ കേന്ദ്രത്തിലൂടെ അമപക്ഷിക്കേണ്ട അവസ്‌ഥയാണുള്ളത്. എന്നാല്‍ ഇതിനനുസരിച്ചുള്ള ...
Displaying 41-44 of 116 results.