2015 Jun 22 | View Count: 431

ജനങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടാതെ സര്‍ട്ടിഫിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാക്കും എന്ന വാഗ്‌ദാനം പാലിക്കാന്‍ കഴിയാതെ അക്ഷയകേന്ദ്രങ്ങള്‍. മുന്‍ കാലങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക്‌ അല്‍പ്പം താമസം മാത്രമാണ്‌ നേരിട്ടതെങ്കില്‍ ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക്‌ സാമ്പത്തികനഷ്‌ടവും സമയനഷ്‌ടവുമാണ്‌ അക്ഷയകേന്ദ്രങ്ങളിലൂടെ സ,ംഭവിക്കുന്നത്‌. അതുകൊണ്ടു തന്നെ നാട്ടുകാരുടെ പ്രതിഷേധ വേദിയായി അക്ഷയ കേന്ദ്രങ്ങള്‍ മാറുന്നു.ഭൂരിഭാഗം സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഇന്ന്‌ അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷ നല്‍കണമെന്ന വകുപ്പുതല നിര്‍ദ്ദേശമുള്ളതിനാല്‍ ഇതുവരെ വില്ലേജ്‌ ഓഫീസില്‍നിന്ന്‌ നേരിട്ട്‌ ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൂടി അക്ഷയ കേന്ദ്രത്തിലൂടെ അമപക്ഷിക്കേണ്ട അവസ്‌ഥയാണുള്ളത്‌. എന്നാല്‍ ഇതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ ഇവിടെ ഇല്ലതാനും.വില്ലേജ്‌ ഓഫീസര്‍ അവധിയിലാകുന്നതും അപേക്ഷകള്‍ പരിഗണിക്കാതെ പോകുന്നതും ഗുണഭോക്‌താവിന്‌ അക്ഷയകേന്ദ്രങ്ങളിലും വില്ലേജിലും മാറിമാറി കയറി ഇറങ്ങേണ്ട അവസ്‌ഥ സംജാതമാക്കുന്നുണ്ട്‌.പലപ്പോഴും അക്ഷയകേന്ദ്രത്തില്‍ നെറ്റ്‌ പ്രവര്‍ത്തനം കാര്യക്ഷമമല്ലാതെ ആകുന്ന അവസ്‌ഥയും പതിവാണ്‌. വരുമാന സര്‍ട്ടിഫിക്കറ്റ്‌, ഫാമിലി മെമ്പര്‍ഷിപ്പ്‌ മുതലായ സര്‍ട്ടിഫിക്കറ്റുകള്‍ക്കും 60 രൂപ മുതല്‍ 80 രൂപ വരെ അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കുന്നുണ്ട്‌. ഇതുപോലെ റേഷന്‍ കാര്‍ഡിലെ തിരുത്തലുകള്‍, മണല്‍ പെര്‍മിറ്റുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ അമിതമായ സംഖ്യ അടച്ചശേഷം ആഴ്‌ചകളോളം ഓഫീസ്‌ കയറി ഇറങ്ങുന്നതും അക്ഷയകേന്ദ്രങ്ങള്‍ ജനങ്ങളെ വട്ടം കറക്കാനുള്ള ഒരു ഇടനിലക്കാരന്‍ മാത്രമായി മാറിയെന്ന ആക്ഷേപം ജനങ്ങള്‍ക്കിടയില്‍ ശക്‌തമാണ്‌.

Posted by : admin, 2015 Jun 22 07:06:52 pm