2015 Jun 24 | View Count: 423

ഇരുകാലുകളും മുറിച്ചുമാറ്റിയ പ്രമേഹരോഗിയായ തെങ്ങുകയറ്റ തൊഴിലാളി കാരുണ്യം തേടുന്നു.ബാലുശ്ശേരി നിര്‍മല്ലൂര്‍ വലിയ മലക്കുഴി ഗോപാലനാണ് (75) പ്രമേഹം ബാധിച്ച് ഇരുകാലുകളും മുറിക്കേണ്ടിവന്നതിനാല്‍ കൂലിപ്പണിപോലും ചെയ്യാനാകാതെ കുടുംബംപോറ്റാന്‍ കഷ്ടപ്പെടുന്നത്. ഇദ്ദേഹത്തിന്‍െറ വരുമാനമായിരുന്നു കുടുംബത്തിന്‍െറ ഏക ആശ്രയം.പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുകാലുകളും മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റുകയായിരുന്നു.സ്വന്തമായി വീടുപോലുമില്ലാത്ത ഗോപാലന്‍ നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ് മുന്നോട്ടുപോകുന്നത്.ഗോപാലന്‍െറ ചികിത്സാ ചെലവിനും നിര്‍ധന കുടുംബത്തെ സഹായിക്കാനുമായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു.വാര്‍ഡ് അംഗം വാരിയത്ത് ഉണ്ണി ചെയര്‍മാനും പി.കെ. സുനീര്‍ കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ പേരില്‍ ബാലുശ്ശേരി കോഓപറേറ്റിവ് അര്‍ബന്‍ ബാങ്കില്‍ 100110102009887 A/c നമ്പര്‍ ആയി അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC code IBKLO114BCO.

Posted by : admin, 2015 Jun 24 06:06:48 pm