2015 Jul 14 | View Count: 394

 ബസുകളിൽ വൈകിട്ട് ആറര മുതൽ രാവിലെ ആറ് വരെ നിലവിലുള്ള സ്റ്റോപ്പുകൾക്കു പുറമെ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറങ്ങാൻ അനുവദിക്കണമെന്നും അതിനായി വേണ്ടത്ര സമയം നൽകണമെന്നും സർക്കാർ ഉത്തരവ്. നിയസഭാ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.സംസ്ഥാനത്തെ എല്ലാ ബസിലും സ്ത്രീ പീഡനത്തിനെതിരെ പരാതിപ്പെടാനുള്ള അപേക്ഷ എല്ലാ കണ്ടക്ടർമാരും കൈവശം വയ്ക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ പരാതി എഴുതി വാങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. എല്ലാ ബസിലും ചെൽഡ് ലൈൻ, സ്ത്രീസുരക്ഷയ്ക്കായുള്ള ഹെൽപ് ലൈൻ, ആർടിഒ എന്നിവരുടെ ഫോൺ നമ്പർ, സ്വകാര്യ ബസാണെങ്കിൽ ഉടമയുടെ മൊബൈൽ നമ്പർ എന്നിവ മുൻപിലും പുറകിലും റജിസ്ട്രേഷൻ നമ്പരിനടുത്തായി വെളുത്ത അക്ഷരത്തിൽ പ്രദർശിപ്പിക്കണമെന്നും സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചു.

Posted by : admin, 2015 Jul 14 06:07:48 pm