പൂവരശിനെ ഒറ്റവാക്കില്‍ കുപ്പയിലെ മാണിക്യം എന്നു വിളിക്കുന്നു. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണ് പൂവരശ്. പൂപ്പരുത്തി എന്നുകൂടി പേരുള്ള പൂവരശ് കണ്ടല്‍ക്കാടുകളുടെ സഹസസ്യമാണ്. ജലത്തില്‍ നിന്നും കരയിലേക്കുള്ള സസ്യങ്ങളുടെ സംക്രമണത്തിന്റെ ആദ്യഘട്ടത്തില്‍ വന്ന മരങ്ങളിലൊന്നാണ് പൂവരശ്.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമായി പൂവരശിനെ ഉപയോഗിക്കുന്നു. തടിയൊഴികെ മറ്റെല്ലാം (വേര്, തൊലി, ഇല, പൂവ്, വിത്ത്) ഔഷധമായി ഉപയോഗിക്കുന്നു. തൊലികൊണ്ടുള്ള കഷായം ത്വക്ക് രോഗങ്ങള്‍ ശമിപ്പിക്കും. ഇലയരച്ച് ആവണക്കെണ്ണയില്‍ ചാലിച്ചിട്ടാല്‍ സന്ധിവേദനയും നീരും മാറും. പൂവ് അരച്ചിട്ടാല്‍ കീടങ്ങള്‍ കടിച്ച മുറിവുണങ്ങും. പൂവരശിന്റെ തൊലിയിട്ടു കാച്ചിയ എണ്ണ ചൊറിയും ചിരങ്ങും ശമിപ്പിക്കും. ആയുര്‍വേദത്തിലും നാട്ടറിവിലും ഒന്നാംതരം ഔഷധമാണ് ...
കാഷ്യ ഫിസ്റ്റുല ലിന്‍ (Cassia Fistula Lin.) എന്ന ശാസ്ത്രനാമത്തിലും ഇന്ത്യന്‍ ലബേണം (Indian Laburnum) എന്ന് ഇംഗ്ലീഷിലുമറിയപ്പെടുന്ന കണിക്കൊന്ന, 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഒരടിയിലധികം നീളമുള്ള മുഖ്യതണ്ടിന് ഇരുപുറവുമായി 6-7ജോഡി ഇലകളുണ്ടാവും. വിരലിന്റെ ആകൃതിയിലുള്ള കായകള്‍ക്ക് 40-50 സെ.മീ. നീളമുണ്ടാവുകയും ചെയ്യും. ഏപ്രില്‍ മാസത്തോടെ അടിമുടി പൂങ്കുലകളുണ്ടാവും. ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും ത്രിദോഷഹരവുമാണ്. വേരിലും തൊലിയിലും ഔഷധപ്രധാനമായ ബാഷ്പശീലതൈലം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഫലമജ്ജയ്ക്ക് തേന്‍മെഴുകിന്റെ ഗന്ധമാണ്. പുഴുക്കടി, പക്ഷപാതം, തലച്ചോറു സംബന്ധമായ രോഗങ്ങള്‍ ത്വക്ക് രോഗം തുടങ്ങിയവക്ക് ഔഷധമായി ഉപയോഗിക്കുന്നു. ഇതിന്റെ ഇല അരച്ചു സേവിച്ചാല്‍ പക്ഷപാതം, തലച്ചോറ് സംബന്ധമായ അസുഖങ്ങള്‍ ഇവയ്ക്ക് ശമനം കിട്ടും. പുഴുക്കടിക്ക് ...
ഫോണുകളെ സ്മാര്‍ട്ടാക്കുന്ന ആന്‍ഡ്രോയിഡുകള്‍ ഇപ്പോള്‍ കേരളത്തിലും ജനകീയമായിരിക്കുന്നു. എന്നാല്‍ ബാറ്ററി ഈട് നില്‍ക്കുന്നില്ല സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ നിരന്തരം അലട്ടുന്ന പ്രധാന പ്രശ്നം. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലൊന്നായ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മിക്കതും ഇന്റര്‍നെറ്റ് തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ മൂന്നുനാലു മണിക്കൂറിനുള്ളില്‍ തന്നെ ബാറ്ററി കാലിയാകും!
നമ്മള്‍ പലപ്പോഴായി തുറക്കുന്ന ആപ്ലിക്കേഷനുകള്‍ പലതും വേണ്ടവിധത്തില്‍ ക്ലോസ് ചെയ്യാത്തതുകൊണ്ട് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നതും ചില ആപ്ലിക്കേഷനുകള്‍ മൊബൈല്‍ ഓണാക്കുമ്പോഴേ യാന്ത്രികമായി പ്രവര്‍ത്തിച്ചു തുടങ്ങുന്നതും ബാറ്ററി തീരുന്നതിന് ഒരു കാരണമാണ്. കൂടാതെ വൈ-ഫൈ ബ്ലൂടൂത്ത് എന്നിവ ഓണ്‍ ആയി കിടക്കുമ്പോഴും ...
പുരാണ പ്രസിദ്ധമായ വൃക്ഷമാണ് അത്തി. ഫൈക്കസ് ഗ്ലോമെറാറ്റ (Ficus glomerata) എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന അത്തിയെ ഇംഗ്ലീഷില്‍ ഫിഗ് ട്രീ (Fig tree) എന്ന് വിളിക്കുന്നു. ആല്‍ കുടുംബത്തിലെ അംഗമായ അത്തിയും പേരാല്‍, അരയാല്‍, ഇത്തി എന്നിവയുമാണ് നാല്‍പാമരങ്ങള്‍ എന്ന പേരിലറിയപ്പെടുന്നത്. ഇടത്തരം വൃക്ഷമാണ് അത്തി. തടിയില്‍ പറ്റിച്ചേര്‍ന്ന് ചെറുകൂട്ടമായാണ് പഴങ്ങള്‍ ഉണ്ടാവുക. ഇതിന്റെ ഇല അല്പം വീതികൂടിയതും മിനുസമാര്‍ന്നതും മാവില പോലെ സാമ്യമുള്ളതുമാണ്. അത്തിയുടെ ഇല, പഴം, തൊലി, കറ എന്നിവയെല്ലാം ഔഷധഗുണപ്രദാനമാണ്. നാല്‍പാമരങ്ങളുടെയും കല്ലാലിന്റെയും തൊലിയാണ് പഞ്ചവല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നത്.
അത്തി, വാത-പിത്തങ്ങളെ ശമിപ്പിക്കുകയും വ്രണശുദ്ധി ഉണ്ടാക്കുകയും ചെയ്യും ഇതിന്റെ ഇല ഉണക്കിപ്പൊടിച്ച് തേന്‍ ചേര്‍ത്ത് കഴിക്കുന്നതും പഴച്ചാര്‍ തേന്‍ ചേര്‍ത്ത് ...
വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ നിറം കറുപ്പ്, വെളുപ്പ്, ചാരനിറം എന്നിവയിലേതെങ്കിലും ആവാം. വെളുത്ത വിത്തില്‍നിന്നും കുടുതല്‍ എണ്ണ ലഭിക്കും. വിതയ്ക്കുന്ന കാലം കണക്കാക്കി, മുപ്പു കുറഞ്ഞത്, ഇടത്തരം മുപ്പുള്ളത്, മുപ്പു കൂടിയത് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. കേരളത്തില്‍ പറമ്പിലും പാടത്തും എള്ളു വിതക്കാറുണ്ട്. പറമ്പില്‍ വിതക്കുന്നതിനെ കരയെള്ളെന്നും പാടത്തു വിതക്കുന്നതിനെ വയലള്ളെന്നും വിളിക്കുന്നു. ചിങ്ങമാസത്തില്‍ മകം ഞാറ്റുവേലയാണ് കരയെള്ളു വിതക്കാന്‍ പറ്റിയ സമയം. വിത്ത് കുറച്ചേ വേണ്ടു. ഒരു പറ നെല്ലു വിതയ്ക്കുന്ന സ്ഥലത്ത് ഒരു നാഴി എള്ള് എന്നാണ് പ്രമാണം. വയലെള്ള് കൃഷിചെയ്യുന്നത് ഒരുപ്പു നിലങ്ങളില്‍ രണ്ടാം കൃഷിയായ മുണ്ടകനു ശേഷമാണ്.
എള്ളിന്‍ ...
വളരെയേറെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. വായുകോപത്തിന്ഉത്തമൌഷധമാണ് പെരുംജീരകത്തിലടങ്ങിയിരിക്കുന്ന എണ്ണ. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സംഎന്നിവയുടെ ശമനത്തിനും ഇതു നല്ലതാണ്. വായുശല്യമകറ്റാന്‍ പെരുംജീരകച്ചെടിയുടെ ഇലയ്ക്കു കഴിയും. ദഹനസഹായികളായ ഇഞ്ചി, ജീരകം, കുരുമുളക് എന്നിവയുമായി ചേര്‍ത്തു കഴിക്കുന്നതുംനല്ലതാണ്. ഒരു ഏലക്കായും ഒരു നുള്ളു ജീരകവും പാലില്‍ ചേര്‍ത്തു തിളപ്പിച്ചു കൊടുക്കുന്നത് കൊച്ചു കുഞ്ഞുങ്ങള്‍ക്കു പോലും ദഹനത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ പെരുംജീരകം ഒരു കപ്പു തിളച്ച വെള്ളത്തിലിട്ട്, ഒരു രാത്രി മുഴുവന്‍ അടച്ചു വെച്ച് രാവിലെ തെളിവെള്ളം മാത്രം ഊറ്റി തേനും ചേര്‍ത്തുകഴിച്ചാല്‍ മലബന്ധം ശമിക്കും. പാനീയമെന്ന നിലയിലും പെരുംജീരകം ഉദരവ്യാധികള്‍ക്ക് ആശ്വാസംപകരും. സോസ്പാനില്‍ രണ്ടു കപ്പ് വെള്ളം ...
Displaying 601-606 of 628 results.