അക്കിരാന്തെസ് ആസ്പെര (Achyranthes Aspera) എന്നാണ് കടലാടിയുടെ ശാസ്ത്രനാമം. അരമീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു ഏകവര്‍ഷി കുറ്റിച്ചെടിയാണിത്. വലുതും ചെറുതും ഇടചേരുന്ന ഇലകള്‍ സന്ധികളില്‍ വിന്യസിച്ചിരിക്കും. പരുപരുത്ത ഫലങ്ങള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തില്‍ പറ്റിയാണ് വിതരണം ചെയ്യപ്പെടുന്നത്.
ആയുര്‍വേദ വിധിപ്രകാരം ശീതവീര്യവും രൂക്ഷഗുണവും മൂത്രളവുമാണ് കടലാടി. ഇത് സമൂലം ഔഷധയോഗ്യമാണ്. വിഷഹരവും നീര്‍വീഴ്ച ഇല്ലാതാക്കുന്നതുമാണ് കടലാടി. കടലാടി സമൂലമെടുത്ത് കരിച്ച ചാരം കലക്കിയ വെള്ളത്തിന്റെ തെളിനീര്‍ കുടിച്ചാല്‍ വയറുവേദന ശമിക്കും. ചെവിയില്‍ നിന്നും പഴുപ്പു വരുന്ന അസുഖത്തിനെതിരായ പരമ്പരാഗത ചികിത്സയില്‍ കടലാടിനീര് ചേര്‍ത്ത് കാച്ചിയ എണ്ണ വിശേഷമാണ്. കടലാടി സമൂലം കഷായമാക്കി രണ്ടുനേരവും സേവിച്ചാല്‍ ശരീരത്തിലെ നീര്‍വീക്കം ശമിക്കും. ...
മിരിസ്റ്റിക്ക ഫ്രാഗ്രന്‍സ് (Myristica Fragrans Linn.) എന്നാണ് ജാതിവൃക്ഷത്തിന്റെ ശാസ്ത്രനാമം. ഇടത്തരം വൃക്ഷമായ ഇതില്‍ ആണ്‍-പെണ്‍ മരങ്ങള്‍ പ്രത്യേകമായുണ്ട്. മഞ്ഞനിറമുള്ള ആണ്‍പൂവിന് വാസനയുണ്ടാവും. കട്ടിയുള്ള പുറംതോടിനുള്ളിലായാണ് ജാതിക്ക ഉണ്ടാവുക. ഇതിന് പുറത്ത് പൊതിഞ്ഞ് വലപോലെയാണ് ജാതിപത്രി കാണുക. കയ്പുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് ജാതിക്കയ്ക്കും ജാതിപത്രിക്കുമുള്ളത്. ജാതിക്കയും ജാതിപത്രിയും ദഹനശേഷി വര്‍ദ്ധിപ്പിക്കും. വയറുവേദനയും ദഹനക്കേടും മാറ്റും. കഫ-വാതരോഗങ്ങളെ ഇല്ലാതാക്കുകയും വായ്പുണ്ണും വായ് നാറ്റവും കുറയ്ക്കുകയും നല്ല ഉറക്കം പ്രദാനംചെയ്യുകയും ചെയ്യും. ജാതിക്കയും ഇന്തുപ്പും ചേര്‍ത്ത് പൊടിച്ച് ദന്തധാവനത്തിനുപയോഗിച്ചാല്‍ പല്ലുവേദന, ഊനില്‍കൂടി രക്തം വരുന്നത് എന്നിവ മാറും. തലവേദന, സന്ധിവേദന എന്നിവയ്ക്ക് ജാതിക്കുരു ...
ആവശ്യമുള്ള സാധനങ്ങള്‍
ചക്ക – 3 കപ്പ് (വിളഞ്ഞ പച്ച ചക്ക)
ഉപ്പ് – പാകത്തിന്
അരപ്പിന് ആവശ്യമായ സാധനങ്ങള്‍
തേങ്ങ (തിരുമ്മിയത്) – 1 കപ്പ്
വെളുത്തുള്ളി – 7 – 8 അല്ലി
ജീരകം – അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍)- 5
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
ഉപ്പ് – പാകത്തിനു
മുളക് പൊടി – 2 സ്പൂണ്‍
കറിവേപ്പില – 1 തണ്ട്
പാചകം ചെയ്യുന്ന വിധം
നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ് വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )
ഇത് ...
Displaying 607-612 of 628 results.