2014 Oct 03 | View Count:500
ഇതില്‍  ഏതെങ്കിലുമൊരു കൂട്ടു തെരഞ്ഞെടുക്കാം. കൊളസ്ട്രോള്‍, പ്രമേഹം എന്നിവയുള്ളവര്‍  തേങ്ങാ, ശര്‍ക്കര എന്നിവയില്ലാത്ത കൂട്ട് ഉപയോഗിക്കണം. ഔഷധകഞ്ഞിച്ചേരുവകള്‍  അങ്ങാടി മരുന്നു കടയില്‍  കിട്ടും.  10 ഗ്രാം ആശാളി 25ഗ്രാം ഉലുവ 100ഗ്രാം ഉണക്കലരി ഇവ കഞ്ഞി വെച്ച് അല്‍പം നെയ്യ് ചേര്‍ത്ത് കഴിക്കുക. 100 ഗ്രാം ചെന്നെല്ലരി, ആശാളി, ഉലുവ, ചുക്ക് എന്നിവ ഓരോന്നും 10ഗ്രാം ആവശ്യത്തിനു വെള്ളം ചേര്‍ത്തു വേവിക്കുക. നല്ലവണ്ണം വെന്തു കഴിഞ്ഞാല്‍  ജീരകപ്പൊടി, തേങ്ങാചിരകിയത്, മഞ്ഞള്‍പ്പൊടി, കറിവേപ്പില (10ഗ്രാം വീതം) ഇവ അരച്ചുചേര്‍ത്തു തിളപ്പിച്ചു പഞ്ചകോലചൂര്‍ണമോ, അഷ്ടചൂര്‍ണമോ ഒരു ടീസ്പൂണ്‍  ചേര്‍ത്തു കഴിക്കുക. പഞ്ചകോലചൂര്‍ണ്ണം 50ഗ്രാം കിഴികെട്ടി ഒരു പാത്രത്തില്‍ വെള്ളമൊഴിച്ച് ഇടുക. അതില്‍ 250ഗ്രാം അരിയിട്ടു (നവരയരിയോ ഉണക്കലരിയോ) പാചകം ചെയ്യുക. അടുപ്പത്തു നിന്നു ...
2014 Oct 03 | View Count:458
മരുന്നുകഞ്ഞി ചൂടോടെ കഴിക്കണം. ചുക്കും ജീരകവുമിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. ഒരു വര്‍ഷത്തിലേറെ പഴക്കം ചെന്ന ഗോതമ്പ്, ചെന്നെല്ലരി, നവര തുടങ്ങിയവ വേണം മരുന്നു കഞ്ഞിക്ക് ഉപയോഗിക്കുവാന്‍. മരുന്ന് കിഴികെട്ടിയിടുമ്പോള്‍, കഞ്ഞി വെന്തശേഷം മരുന്നുകിഴി പിഴിഞ്ഞു കഞ്ഞിയില്‍ ചേര്‍ത്തിട്ടു ചണ്ടി കളയുക. മഴ ശക്തമായ ദിവസങ്ങളില്‍ വിശപ്പു കൂടും. ആ ദിവസങ്ങില്‍ താഴെപ്പറയുന്ന ഏതെങ്കിലുമൊരു കൂട്ട് രാവിലെ ഒരു നേരം കഴിക്കുക. 10 ഗ്രാം പുളിയും ( മാതളനാരങ്ങയുടെ പുളി ) നെയ്യും പാകത്തിന് ഇന്തുപ്പും ചേര്‍ത്ത് കുറുക്കിയ ആഹാരം അല്പം തേന്‍ ചേര്‍ത്ത് ഒരു നേരം കഴിക്കുന്നതു ഗുണം ചെയ്യും. തുവരച്ചീര,പാകത്തിനു  ഉപ്പും 10 ഗ്രാം പഞ്ചകോലചൂര്‍ണ്ണവും ഒരു ഔണ്‍സ് തൈരിന്‍ വെള്ളത്തില്‍  (തൈരിന്റെ തെളി) ചേര്‍ത്ത് ഉപയോഗിക്കാം. പകലുറക്കം, അമിതാധ്വാനം, ...
2014 Oct 03 | View Count:718
നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടംഉണ്ടായിരുന്നു.   പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായസസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു.ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്. ചില നാട്ടറിവുകള്‍  പുളിച്ചു തികട്ടല്‍   ചെറുവഴുതിന വേര്, ആടലോടകത്തിന്‍ വേര്, ചിറ്റമൃത് എന്നിവ സമം കഷായം വെച്ചു തേന്‍‍  മേമ്പൊടിചേര്‍ത്തു കഴിക്കുക. വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പത്തില്‍ കാച്ചിയ ആട്ടിന്‍‍ പാലിന്റെ കൂടെരാവിലെ സേവിക്കുക. മുന്തിരി പതിവായി കഴിക്കുക. കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു ...
2014 Oct 02 | View Count:550
പാല്‍, തേന്‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍, മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത് . മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത് പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം , മാറിന്‍ മാംസം, കൂണ്‍, ഇളനീര്,ഇലനീര്‍ക്കാംബ് , അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല. ഉഴുന്നു, തൈര്, തേന്‍, നെയ്യ്, എന്നിവയ്ക്കൊപ്പം കൈതച്ചക്ക കഴിക്കരുത് മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനോട് ഒപ്പം കഴിക്കരുത് എള്ള്, തേന്‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത് പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത് പാകം ചെയ്ത മാംസത്തില്‍ ...
Displaying 5-8 of 9 results.