2014 Oct 03 | View Count:
459
| - മരുന്നുകഞ്ഞി ചൂടോടെ കഴിക്കണം.
- ചുക്കും ജീരകവുമിട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക.
- ഒരു വര്‍ഷത്തിലേറെ പഴക്കം ചെന്ന ഗോതമ്പ്, ചെന്നെല്ലരി, നവര തുടങ്ങിയവ വേണം മരുന്നു കഞ്ഞിക്ക് ഉപയോഗിക്കുവാന്‍.
- മരുന്ന് കിഴികെട്ടിയിടുമ്പോള്‍, കഞ്ഞി വെന്തശേഷം മരുന്നുകിഴി പിഴിഞ്ഞു കഞ്ഞിയില്‍ ചേര്‍ത്തിട്ടു ചണ്ടി കളയുക.
- മഴ ശക്തമായ ദിവസങ്ങളില്‍ വിശപ്പു കൂടും. ആ ദിവസങ്ങില്‍ താഴെപ്പറയുന്ന ഏതെങ്കിലുമൊരു കൂട്ട് രാവിലെ ഒരു നേരം കഴിക്കുക.
- 10 ഗ്രാം പുളിയും ( മാതളനാരങ്ങയുടെ പുളി ) നെയ്യും പാകത്തിന് ഇന്തുപ്പും ചേര്‍ത്ത് കുറുക്കിയ ആഹാരം അല്പം തേന്‍ ചേര്‍ത്ത് ഒരു നേരം കഴിക്കുന്നതു ഗുണം ചെയ്യും.
- തുവരച്ചീര,പാകത്തിനു ഉപ്പും 10 ഗ്രാം പഞ്ചകോലചൂര്‍ണ്ണവും ഒരു ഔണ്‍സ് തൈരിന്‍ വെള്ളത്തില്‍ (തൈരിന്റെ തെളി) ചേര്‍ത്ത് ഉപയോഗിക്കാം.
- പകലുറക്കം, അമിതാധ്വാനം, വെള്ളത്തില്‍ കൂടുതല്‍ സമയം നിന്നുള്ള ജോലികള്‍, തണുത്ത കാറ്റേല്‍ക്കല്‍ തുടങ്ങിയവ ഒഴിവാക്കണം.
- കഴിവതും മത്സ്യവും മാംസവും ഉപേക്ഷിക്കുക.
- ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക.
- എപ്പോഴും ചെരുപ്പു ധരിക്കുക.
- പുകവലി, മദ്യപാനം എന്നിവ പാടില്ല.
|
| Posted by : admin, 2014 Oct 03 12:10:00 pm |