2014 Oct 03 | View Count: 719

നമ്മുടെ വീട്ടിലും പരിസരത്തുമായുള്ള മരുന്നു കൊണ്ട് രോഗം മാറ്റിയിരുന്ന ഒരു കാലഘട്ടംഉണ്ടായിരുന്നു.   പ്രകൃതിയില്‍ നിന്നും അവരുടെ ജീവിത ചുറ്റുപാടില്‍ നിന്നും ലഭ്യമായസസ്യചോതാദികളെയും, പ്രകൃതി വിഭവങ്ങളെയും മരുന്നായി ഔഷധങ്ങളെയും മരുന്നായി ഉപയോഗിച്ചു.ഈ ഔഷധങ്ങളെനേരിട്ട് മരുന്നായും ഭക്ഷണത്തിന്റെ കൂടെയുമാണ് ഉപയോഗിച്ചിരുന്നത്.

ചില നാട്ടറിവുകള്‍ 

പുളിച്ചു തികട്ടല്‍  

  • ചെറുവഴുതിന വേര്, ആടലോടകത്തിന്‍ വേര്, ചിറ്റമൃത് എന്നിവ സമം കഷായം വെച്ചു തേന്‍‍  മേമ്പൊടിചേര്‍ത്തു കഴിക്കുക.
  • വൈകുന്നേരം ചെറുനാരങ്ങാനീര് കഴിക്കുക.
  • കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലിപ്പത്തില്‍ കാച്ചിയ ആട്ടിന്‍‍ പാലിന്റെ കൂടെരാവിലെ സേവിക്കുക.
  • മുന്തിരി പതിവായി കഴിക്കുക.
  • കരിംജീരകം കഷായം വെച്ചു വെളുത്തുള്ളി നീര് ചേര്‍ത്തു കഴിക്കുക.

നെഞ്ചെരിച്ചില്‍ 

  • പെരും ജീരകമോ കൊത്തംമല്ലിയോ അല്പാല്പമായി പലവട്ടം ചവച്ചിറക്കുക.
  • ഒരു വെറ്റില അല്പം ഉപ്പും ജീരകവും കൂട്ടി സാവധാനം ചവച്ചിറക്കുക.

ചെന്നിക്കുത്ത്

  • തണുത്ത വെള്ളം കൊണ്ടോ ആറിയ പാല്‍ കൊണ്ടോ ചെന്നിക്കുത്തുള്ള ഭാഗത്തു ധാര ചെയ്യുക.   
  • കഞ്ഞുണ്ണിനീര് നസ്യം ചെയ്യുക.

തലവേദന 

  • കൊഴുപ്പ നീരും നല്ലെണ്ണയും കൂട്ടിച്ചേര്‍ത്തു മൂന്നുതുള്ളി വീതം നസ്യം ചെയ്യുക. പാണല്‍‍ വേര് പാലില്‍‍അരച്ച് നെറ്റിയില്‍‍‍ പുരട്ടുക.
  • നെല്ലിക്കാ തൊലി പാലില്‍ അരച്ചു നെറ്റിയില്‍‍ പുരട്ടുക.
  • തങ്കാവേര് മുലപ്പാലില്‍‍‍ അരച്ച് നെറ്റിയില്‍‍‍ ഇടുക.
  •  തേറ്റാം പരല്‍ ‍കോഴിമുട്ടയുടെ വെള്ളയില്‍‍‍ അരച്ച് നെറ്റിയില്‍‍‍ ഇടുക.
  • നിലവാര്‍ കുത്തിപ്പിഴിഞ്ഞ നീര് തലവേദന വലതു ഭാഗത്താണെങ്കില്‍‍‍ ഇടത്തെ ചെവിയിലും മറിച്ചാണെങ്കില്‍‍‍വലത്തെ  ചെവിയിലും ഒഴിക്കുക.

പനി 

  • ചുക്ക്, കുരുമുളക്, കടുക്കമൂലി, കടുംജീരകം എന്നിവയെടുത്ത് കഷായം ഉണ്ടാക്കി കുടിക്കുക
  • കൃഷ്ണ തുളസിഅരച്ചു കുടിച്ചാല്‍ പനി പെട്ടന്ന് ഭേദപ്പെടും.

വിരേചനം

  • ആറു ഗ്രാം കടുക്കതോടു പൊടിച്ച് ചൂടുവെള്ളത്തില്‍ കലക്കി അതിരാവിലെ കുടിക്കുക.

ഉദരകൃമി  

  • കണിക്കൊന്നയുടെ തോല്‍ 100 ഗ്രാം ഇടിച്ച് രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ കാച്ചി നാലിലൊന്നാക്കി അതിരാവിലെ കഴിക്കുക.
  • ആര്യവേപ്പില നീര് 10 മില്ലിയും അത്ര തന്നെ തേനും ചേര്‍ത്ത് രാവിലെയും വൈകിട്ടും  മൂന്നു ദിവസം തുടര്‍ച്ചയായി കഴിക്കുക.

നാഡീബലം

  • കറുകയുടെ പച്ചനീര് പത്തുമില്ലി വീതം രാവിലേയും വൈകിട്ടും  കഴിക്കുക.അമുക്കരത്തിന്റെ വേര് ഇടിച്ചുപൊടിച്ചത് പാലില്‍ കലക്കി കുടിക്കുക. 

ധാതുക്ഷയം

  • അടപതിയന്‍ വേര് പാലില്‍ വേവിച്ച് വെയിലത്തുണക്കി പൊടിച്ചെടുത്ത ചൂര്‍ണ്ണം ആറു ഗ്രാം വീതം കലക്കി ദിവസവും രാത്രി സേവിക്കുക.

ദുര്‍മേദസ്സ്

  • ഒരു ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ 10 മില്ലി തേനും ചേര്‍ത്ത് പതിവായി രാവിലെ കഴിക്കുക.  
  • ഉങ്ങിന്‍പൂവ് ഭക്ഷിക്കുക.

 രക്ത സമ്മര്‍ദ്ദം

  • അമല്‍പൊരിയുടെ ഉണങ്ങിയ വേര് പൊടിച്ചുണ്ടാക്കിയ ചൂര്‍ണ്ണം ഒരു ഗ്രാം ത്രിഫല ചൂര്‍ണ്ണവുമായി ചേര്‍ത്ത് ദിവസം രണ്ടു നേരവും കഴിക്കുക. 

ചര്‍മ്മ രോഗങ്ങള്‍

  • അമുക്കരത്തിന്റെ ഇല അരച്ച് ബാഹ്യലേപമായി ഉപയോഗിക്കുക.വേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക 

ദീര്‍ഘകാല യൌവ്വനം

  • കടുങ്ങല്‍ സമൂലം പിഴിഞ്ഞെടുത്ത രസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്തുണ്ടാക്കുന്ന ഔഷധംകല്‍ക്കവും രസവുമായെടുത്ത് നെയ്യ് കാച്ചി പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിക്കുക.
Posted by : admin, 2014 Oct 03 12:10:00 pm