• ബാലുശ്ശേരി ഓണ്‍ലൈനിലേക്ക് സ്വാഗതം
  • ഈ വെബ്‌ സൈറ്റിൽ നിങ്ങളുടെ വാർത്തകളും പരസ്യങ്ങളും ഉൾപ്പെടുത്താൻ ബന്ധപ്പെടുക 9745515200
Top News
2018 Dec 06
തേജസ് ബ്ലോക്ക് റോഡ് സംഘടിപ്പിക്കുന്ന സൗജന്യ ദന്തൽ മെഡിക്കൽ ക്യാമ്പ് ഡിസംബർ 8 ശനിയാഴ്ച ബാലുശ്ശേരി ബ്ലോക്ക് ഓഫീസിൽ വച്ചു നടക്കും. രാവിലെ 9 മണിക്ക് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രൂപലേഖ കൊമ്പിലാട് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യും. ക്യാമ്പിൽ കെ. എം. സി. ടി. ദന്തൽ വിഭാഗം മണാശ്ശേരിയിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും. പങ്കെടുക്കുന്നതിന് മുൻകൂട്ടി പേര് ബുക്ക് ചെയ്യേണ്ടതില്ലെന്ന് സംഘാടകർ ...
2018 Dec 04
വാഹനങ്ങളുടെ നീണ്ടനിരമൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സന്ദര്ഭങ്ങള് ബാലുശ്ശേരിയില് പതിവു കാഴചയാണിപ്പോള്. താമരശ്ശേരി-കൊയിലാണ്ടി റോഡില്, ഹൈസ്കൂള് റോഡ്-കൈരളി റോഡ് ജംങ്ക്ഷനില് ആണ് പ്രധാനമായും ഗതാഗത തടസ്സം ഉണ്ടാകുന്നത്. ഇത് ബസ് സ്റ്റാന്ഡ് മുതല് പോസ്റ്റോഫീസ് റോഡ് വരെ നീളുന്നു. വഴിയാത്രക്കാര്ക്ക് റോഡ് മുറിച്ചു കടക്കാന് വരെ ചില സമയങ്ങളില് ബുദ്ധിമുട്ടാകുന്നുണ്ട്. ഈ ജംങ്ഷനില് ആണെങ്കില് മഴയില് റോഡ് പൊട്ടിത്തകര്ന്ന് ഒരു കുഴിയായിട്ടുണ്ട്. ഹോംഗാര്ഡ് ഉളളതാണ് യാത്രക്കാര്ക്ക് അല്പമെങ്കിലും ആശ്വാസം. പാര്ക്കിംഗ് സൌകര്യം ഇല്ലാത്തതിനാല് റോഡിനിരുവശവും കാണുന്ന സ്ഥലങ്ങളില് ബൈക്കും കാറും നിര്ത്തിയിട്ടിരുക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഓണം, വിഷു, പെരുന്നാള് പോലുളള ഉത്സവകാല സീസണാണെങ്കില് നടന്നുപോകാന് തന്നെ പറ്റാത്തത്ര ...
2016 Feb 10
കുടുംബശ്രീ മിഷന്റെ ഹോം ഷോപ്പ് പദ്ധതി ബ്ലോക്ക് പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് പ്രസിഡന്റ് വി. പ്രതിഭ അറിയിച്ചു. ഓരോ പഞ്ചായത്തിലും കുടുംബശ്രീക്കു കീഴിൽ ഒരു ഉൽപാദന യൂണിറ്റെങ്കിലും സ്ഥാപിക്കും. കുടുംബശ്രീയുടെ ഉൽപന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. അപേക്ഷകർക്കുള്ള പരിശീലനം 15ന് തുടങ്ങും. ഉൽപന്ന നിർമാണ– വിതരണ മേഖലകളിലായി 125ൽ ഏറെ കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ...
2016 Feb 10
ബാലുശ്ശേരി പഞ്ചായത്തിൽ ക്ഷേമ പെൻഷൻ ചെക്ക് വിതരണം ചെയ്യുന്നു. ഒന്ന്, രണ്ട്, ഏഴ്, 13, 14, 15, 16 വാർഡുകളിലെ ഗുണഭോക്താക്കൾ 11ന് പറമ്പിന്റെമുകൾ വായനശാലയിലും മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒൻപത്, 10, 11, 12, 17 വാർഡുകളിലെ ഗുണഭോക്താക്കൾ 12ന് പഞ്ചായത്ത് ഓഫിസിലും ...
Events
No results found.
2014-12-20   നമ്മുടെ വെബ്‌ സൈറ്റിന് ഇന്ത്യൻ റാങ്ക് ലഭിച്ചിരിക്കുന്നു.എല്ലാ ബാലുശ്ശേരിക്കാർക്കും നന്ദി..
2015-01-08   ബാലുശ്ശേരി വൈകുണ്ഡം ശ്രീ മഹാവിഷ്ണു ക്ഷേത മഹോത്സവം 2015 ജനുവരി 8 മുതൽ 15 വരെ
2015-01-16   ബാലുശ്ശേരി വൈകുണ്ഡം ശ്രീ മഹാവിഷ്ണു ക്ഷേത മഹോത്സവം 2015 ജനുവരി 8 മുതൽ 15 വരെ
2015-01-24   പഴശിരാജ യൂണിവേഴ്സൽ പബ്ലിക് സ്കൂൾ വാർഷികാഘോഷം ജനുവരി 24 ന്
2015-01-26   പവിത്രം സ്വയം സഹായ സംഘം പത്താം വാർഷികാഘോഷം ജനുവരി 26 ന്
2015-02-03   കോക്കല്ലൂർ നാഗത്തറക്കണ്ടി ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഫെബ്രുവരി 3 ന്
2015-02-06   പുത്തൂർവട്ടം എടവലത്ത് ക്ഷേത്ര മഹോത്സവം ജനുവരി 30 മുതൽ ഫെബ്രുവരി 6 വരെ
Recent 'Tips And Tricks'
2016 Feb 10
കക്കയത്ത്‌ സ്‌പീഡ്‌ ബോട്ടിലെ ഉല്ലാസ യാത്രയ്‌ക്കെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പ്‌ 'പിഴിയുന്നതായി' പരാതി.ഡാം സന്ദര്‍ശിക്കാനും സ്‌പീഡ്‌ ബോട്ടില്‍ യാത്ര ചെയ്യാനും പോകുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന പാസ്‌ ഇനത്തില്‍ ഒരാള്‍ക്ക്‌ നാല്‌പത്‌ രൂപ വീതമാണ്‌ വനംവകുപ്പ്‌ ഈടാക്കുന്നത്‌.എന്നാല്‍ വിനോദ സഞ്ചാരികള്‍ ഉല്ലാസയാത്രയ്‌ക്ക് ഡാം സൈറ്റ്‌ ഏരിയയിലെക്ക്‌ പോകുന്നത്‌ മരാമത്ത്‌ വകുപ്പിന്റെ റോഡിലൂടെയാണ്‌.ഡാംസൈറ്റ്‌ സ്‌ഥിതിചെയ്യുന്നതാവട്ടെ വൈദ്യൂതി ബോര്‍ഡിന്റെ അധീനതയിലുള്ള സ്‌ഥലത്തും എന്നിട്ടും എന്തിനാണ്‌ വനം വകുപ്പ്‌ പണം ഈടാക്കുന്നതെന്നാണ്‌ സഞ്ചാരികളുടെ ചോദ്യം.സ്‌പീഡ്‌ ബോട്ട്‌ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യാതൊരു പിരിവും തുര്‍ന്ന്‌ പാടില്ലെന്ന്‌ ...
2016 Jan 16
ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. ടൗണിലെയും ബസ്സ്റ്റാന്‍ഡിലെ കടകളിലെയും മാലിന്യങ്ങള്‍ ബസ്സ്റ്റാന്‍ഡിനു സമീപംതന്നെ നിക്ഷേപിക്കുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. താമരശ്ശേരി ഭാഗത്തേക്കുള്ള ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുപിറകില്‍ ഒഴിഞ്ഞ സ്ഥലത്തും സ്റ്റാന്‍ഡിന് കിഴക്കുഭാഗത്തെ പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഒഴിഞ്ഞ സ്ഥലത്തുമാണ് മാലിന്യങ്ങള്‍ കൂട്ടിയിടുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങള്‍ ദുര്‍ഗന്ധം പരത്തുന്നു. നിരവധി യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നാണ് നാട്ടുകാരുടെ ...
2016 Jan 12
 ബാലുശ്ശേരി ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തില്‍ പച്ചക്കറി പഴം സംസ്‌കരണത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസ് ജനവരി 18-ന് ആരംഭിക്കും. താത്പര്യമുള്ളവര്‍ ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനിടുത്തുള്ള കേന്ദ്രവുമായി ...
2016 Jan 08
പഞ്ചായത്തിനെ പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള കർമപദ്ധതി പുരോഗമിക്കുന്നു. ജനകീയ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കയറ്റി അയയ്ക്കുന്ന രണ്ടാം ഘട്ട പദ്ധതിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തേ ഇത്തരത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യം സംഭരിച്ച് കയറ്റി അയച്ചിരുന്നു.വേങ്ങേരി നിറവിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വീടുകളിൽനിന്ന് തരം തിരിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിലാക്കി വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.ഇവിടെനിന്നാണ് ലോറിയിൽ കയറ്റിക്കൊണ്ടു പോകുന്നത്. എല്ലാ വാർഡുകളിലും ഒരുമിച്ചൊരു ദിവസം ശുചീകരണം നടത്തുന്ന പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നാട്ടിലാകെ കുന്നടിയുന്ന പ്ലാസ്റ്റിക്കിന്റെ വിപത്തിൽ നിന്നുള്ള മോചനമാണ് പഞ്ചായത്ത് ലക്ഷ്യം. ...