സിന്‍ജിബറേസി (Zingiberacea) കുടുംബത്തില്‍ പെട്ട മഞ്ഞളിന്റെ ശാസ്ത്രനാമം കുര്‍കുമാ ലോങ്ഗാ ലിന്‍ (Curcuma Longa Lin.) എന്നാണ്. ഇതിനെ സംസ്കൃതത്തില്‍ ഗൌരി, ഹരിദ്ര, രജനിഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കുര്‍ക്കുമിന്‍ എന്ന വര്‍ണവസ്തുവാണ് മഞ്ഞളിന് നിറം നല്കുന്നത്. ഇതിലടങ്ങിയ ടര്‍മറോള്‍ സുഗന്ധം ഉണ്ടാക്കുന്നു.
ഭക്ഷ്യവിഷാംശങ്ങള്‍ക്കെതിരായ ശക്തിയും ബാക്ടീരിയകളെ പ്രതിരോധിക്കാന്‍ കഴിവുമുണ്ട് മഞ്ഞളിന്. നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി ശരീരത്തെ സംരക്ഷിക്കുന്നതില്‍ മഞ്ഞള്‍ മുഖ്യപങ്ക് വഹിക്കുന്നു. നല്ലൊരു ഔഷധവും സൌന്ദര്യ വര്‍ദ്ധക വസ്തുവുമാണ് മഞ്ഞള്‍. ഇളക്കവും നീര്‍വാര്‍ച്ചയുമുള്ള മണ്ണും ചൂടുള്ള അന്തരീക്ഷവുമുണ്ടെങ്കില്‍ ടെറസ്സിലോ ചാക്കിലോ മഞ്ഞള്‍ വളര്‍ത്താം.
ഔഷധയോഗ്യ ഭാഗം : സമൂലം
കുഷ്ഠരോഗികള്‍ക്ക് നല്കുന്ന ഹരിദ്രാഖണ്ഡം എന്ന ...
എംബ്ലിക്ക ഒഫീസിനാലിസ് ഗര്‍ട്ട്ന്‍ (Emblica Officinalis Gaerten) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന നെല്ലിക്കയുടെ സംസ്കൃതനാമം ആമലകി, ശിവം, ധാത്രി എന്നാണ്. ഇത്യൂഫോര്‍ബിയേസി സസ്യകുടുംബത്തില്‍ പെട്ടതാണ്. പ്രകൃതിദത്തമായ വിറ്റാമിന്‍ ‘സി’ യുടെഉറവിടമാണ് നെല്ലിക്ക. ഇലപൊഴിയുന്ന ഇടത്തരം വൃക്ഷമാണ് നെല്ലി. ചെറിയ ഇലകള്‍ വിച്ഛകപത്രങ്ങളാണ്. ആയുര്‍വേദവിധിപ്രകാരം ശീതവീര്യവും ഗുരുഗുണവുമാണ് നെല്ലിക്കയ്ക്കുള്ളത്. ത്രിദോഷങ്ങളെയും ശമിപ്പിക്കും. പ്രതിരോധശക്തിയും ധാതുപുഷ്ടിയും വര്‍ദ്ധിപ്പിക്കും. കായ്, വേര്. തൊലി എന്നിവ ഔഷധയോഗ്യമാണ്. നെല്ലിക്ക, ശര്‍ക്കര സമം ചേര്‍ത്ത്, ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവ ഉള്‍പ്പെടുത്തി മണ്‍ഭരണിയില്‍ സൂക്ഷിച്ച് ഒരുമാസത്തിനുശേഷം പുറത്തെടുത്ത് അതിന്റെ നീര് (വൈന്‍)ദിവസവും ഒരു ടീസ്പൂണ്‍ വീതം കഴിക്കുന്നത് ജരാനരകള്‍ ബാധിക്കാതെ ...
Displaying 1-4 of 35 results.