ഒരാള്‍ നല്‍കിയ ചെക്ക് ബാങ്കില്‍ കൊണ്ടുചെല്ലുമ്പോള്‍ കൃത്യമ്മയ തുക ബാങ്കില്‍ ഇല്ലാതെ വരികയോ മറ്റുകാരണങ്ങളാലോ ചെക്ക് മടങ്ങിയാല്‍ ചെക്ക് നല്‍കിയ ആളിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് നല്‍കാവുന്നതാണ്.
തനിക്ക് ലഭിച്ച ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കുമ്പോള്‍ തുക അപര്യാപ്തമായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍കകാണിച്ചുലഭിക്കുന്ന മെമ്മോയുടെ കോപ്പി, ചെക്കിന്റെ ഫോട്ടോകോപ്പി എന്നിവയുള്‍പ്പെടെ 15 ദിവസത്തിനുള്ളില്‍ ചെക്ക് തന്ന ആള്‍ക്ക് നോട്ടീസ് അയച്ചിരിക്കണം. നോട്ടീസ് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും പ്രതി ചെക്കിന്റെ പണം തരുന്നില്ലങ്കില്‍ ഒന്നാംക്ലാസ്സ് മജിസ്ട്റേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം.
ഒരു വര്‍ഷം വരെ വെറും തടവോ ചെക്ക് പ്രകാരമുള്ള തുകയുടെ ഇരട്ടി തുക പിഴ അടക്കുകയോ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷ ലഭിക്കാവുന്നതാണ്‍
സ്ഥലം,വീട് തുടങ്ങി ഏത് വസ്തുവിന്റെയും ആധാരം നഷ്ട്ടപ്പെട്ടാല്‍ ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ അതത് സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിശ്‌ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫീസായി പതിനൊന്ന് രൂപ അടക്കണം(രൂപയില്‍ മാറ്റം വന്നേക്കാം). കൂടാതെ ഓരോ നൂറുവാക്കിനും നാല് രൂപാ വീതം പകര്‍പ്പ് ഫീസ് നല്‍കണം. പകര്‍പ്പിനും തിരച്ചിലിനും പ്രത്യേകം ഫീസടക്കണം. ജോലിത്തിരക്കിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്നും എത്രവേഗം പകര്‍പ്പ് നല്‍കാനാവുമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം അപേക്ഷകനെ അറിയിക്കുന്നതായിരിക്കും. അത്യാവശ്യമാണെങ്കില്‍ പകര്‍പ്പിന്റെ ഇരട്ടി ഫീസടച്ചാല്‍ മുന്‍ഗണന ലഭിക്കും.
ആധാരത്തിന്റെ പകര്‍പ്പ് ലഭിക്കാന്‍ ആര്‍ക്കുവേണമെങ്കിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എന്നാല്‍ മുക്‌ത്യാറിന്റെ പകര്‍പ്പ് ഇപ്രകാരം ലഭ്യമല്ല. ...
65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതിപ്രകാരം മാസം പെന്‍ഷന് അര്‍ഹതയുണ്ട്. ഇരുപത് വയസ്സിനുമുകളില്‍ പ്രായമുള്ള ആണ്‍മക്കളില്ലാത്തവരായിരിക്കണം. തുടര്‍ച്ചയായി മൂന്നുവര്‍ഷം കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 11000/- രൂപയില്‍ കൂടാന്‍ പാടില്ല.
കുടുംബത്തില്‍ വ്യക്തിയെ സംരക്ഷിക്കാന്‍ ആരുമില്ലന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിരിക്കണം.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ അതാത് പഞ്ചായത്ത്/നഗരസഭാ ഓഫീസുകളില്‍ അപേക്ഷ സമർപ്പിക്കണം.
65 വയസ്സിനുമുകളിലുള്ള, ഭര്‍ത്താവുമരിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷനും അര്‍ഹതയുണ്ട്.
മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ ഹൈക്കോടതിയേയൊ സെഷന്‍സ് കോടതിയേയോ സമീപിക്കാം.ഇതിനുള്ള അപേക്ഷ ഒരു വക്കീലിന്റെ ഉപദേശത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശത്തെ കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്.
മുന്‍കൂര്‍ ജാമ്യം ലഭിച്ചത് ശരിയായില്ലങ്കില്‍ അത് റദ്ദുചെയ്യാനുള്ള അധികാരം മേല്‍ക്കോടതിക്കുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിടേണ്ടതാണ്.
പോട്ട നിയമം, മയക്കുമരുന്ന് നിയമം, പട്ടികജാതി - വര്‍ഗ്ഗ പീഡന നിയമം എന്നിവക്ക് മുന്‍കൂര്‍ ജാമ്യം ലഭ്യമല്ല.
Displaying 5-8 of 9 results.
91895749