ചെക്ക് മടങ്ങിയാല്‍
ഒരാള്‍ നല്‍കിയ ചെക്ക് ബാങ്കില്‍ കൊണ്ടുചെല്ലുമ്പോള്‍ കൃത്യമ്മയ തുക ബാങ്കില്‍ ഇല്ലാതെ വരികയോ മറ്റുകാരണങ്ങളാലോ ചെക്ക് മടങ്ങിയാല്‍ ചെക്ക് നല്‍കിയ ആളിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് നല്‍കാവുന്നതാണ്. തനിക്ക് ലഭിച്ച ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കുമ്പോള്‍ തുക അപര്യാപ്തമായിരുന്നെന്നോ മറ്റോ ഉള്ള കാരണങ്ങള്‍കകാണിച്ചുലഭിക്കുന്ന മെമ്മോയുടെ കോപ്പി, ചെക്കിന്റെ ഫോട്ടോകോപ്പി എന്നിവയുള്‍പ്പെടെ 15 ദിവസത്തിനുള്ളില്‍ ചെക്ക് തന്ന ആള്‍ക്ക് നോട്ടീസ് അയച്ചിരിക്കണം. നോട്ടീസ് ലഭിച്ച് 15 ദിവസം കഴിഞ്ഞിട്ടും പ്രതി ചെക്കിന്റെ പണം തരുന്നില്ലങ്കില്‍ ഒന്നാംക്ലാസ്സ് മജിസ്ട്റേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യണം. ഒരു വര്‍ഷം വരെ വെറും തടവോ ചെക്ക് പ്രകാരമുള്ള തുകയുടെ ഇരട്ടി തുക പിഴ അടക്കുകയോ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷ ലഭിക്കാവുന്നതാണ്‍ | |
Posted by : admin, 2014 Sep 15 01:09:47 pm |