സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ എഫ്.ഡി.പി.യിലേക്കും ജനറലിലേക്കും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഗസ്റ്റ് ലക്ചര്‍മാരെ ആവശ്യമുണ്ട്. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ ആറിന് രാവിലെ പത്തിന് തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാനേജ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.
സാമൂഹ്യനീതി വകുപ്പ് വഴി നൽകി വരുന്ന വിവിധ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിച്ചു. കുട്ടികളുടെ ക്ഷേമം, വികസനം, സംരക്ഷണം എന്നിവയിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്കുളള കേന്ദ്രസർക്കാരിന്റെ രാജീവ് ഗാന്ധി മാനവ് സേവ അവാർഡ്, കുട്ടികളുടെ ക്ഷേമത്തിനായി മികച്ച സംഭാവനകൾ നല്‍കിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുളള ദേശീയ പുരസ്‌ക്കാരം, വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ച കുട്ടികൾക്കുളള ദേശീയ പുരസ്‌കാരം എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
അപേക്ഷകൾ ഏപ്രിൽ പത്തിന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0495 2371911. വിശദവിവരങ്ങൾ www.swd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ജില്ലാ പഞ്ചായത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. പ്രൊഫണല്‍ കോഴ്‌സിന് പഠിക്കുന്ന വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ജില്ലാ പഞ്ചായത്ത് ഓഫീസുമായോ ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0495 2372180, 0495 2370379. അപേക്ഷ ഫിബ്രവരി 12-ന് മുമ്പ് സമര്‍പ്പിക്കണം.
വിദേശത്ത് തൊഴില്‍ നേടാന്‍ സാമ്പത്തികസഹായം അനുവദിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 20-40 ഇടയില്‍ പ്രായമുള്ളവരും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവരും ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പരിശീലനം ലഭിച്ചവരും രണ്ടര ലക്ഷം രൂപയില്‍ താഴെ വാര്‍ഷികവരുമാനമുള്ളവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ ജില്ല-ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നിന്ന് ലഭിക്കും. അവസാന തീയതി ഫിബ്രവരി 20.
Displaying 5-8 of 9 results.
677563506507