2015 Nov 29 | View Count: 392

സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്ന് ആത്മഹത്യചെയ്ത നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. എ.പി. ഷാജിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാനാഞ്ചിറ പോലീസ് കണ്‍ട്രോള്‍ റൂം പരിസരത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഉത്തരമേഖല എ.ഡി.ജി.പി. നിതിന്‍ അഗര്‍വാള്‍, കമ്മിഷണര്‍ പിഎ. വത്സന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. ബാലുശ്ശേരി നിര്‍മല്ലൂര്‍ പാറമുക്ക് വളഞ്ചത്ത് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. താമരശ്ശേരി ഡിവൈ.എസ്.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്.

Posted by : admin, 2015 Nov 29 08:11:30 am