2015 Nov 28 | View Count: 510

ബാലുശേരിയുടെ മുഖഛായ മാറ്റാനുള്ള 'കണക്കുമായാണ്‌' ഗണിത അധ്യാപകന്‍ പ്രസിഡന്റായി അധികാരമേറ്റത്‌. പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിത വിഷയം കൈകാര്യം ചെയ്ുയന്ന അധ്യാപകനായ പി.പി.രവീന്ദ്രനാഥ്‌(51) ആണ്‌ പഞ്ചായത്തിലുടനീളം തന്റെ വികസന സങ്കല്‌പങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതികളാവിഷ്‌കരിക്കുന്നു. ഇതിനായി പഞ്ചായത്തിലെ വിദഗ്‌ദരുടെ സഹകരണത്തോടെ കുടിവെള്ളം, പാര്‍പ്പിടം, ആരോഗ്യം,പൊതുവിദ്യഭ്യാസം, ബസ്‌ സ്‌റ്റാന്‍ഡ്‌ നവീകരണം,ബൈപ്പാസ്‌ റോഡ്‌, തെരുവ്‌ വിളക്ക്‌ എന്നിവ ഇവയില്‍ ചിലത്‌ മാത്രം. സ്‌കൂള്‍ ബെല്ല്‌ മുഴക്കം കേട്ട്‌ ശീലിച്ച ഈ അധ്യാപകന്‍ ഇനി വികസനത്തിന്റെ ബെല്ലാണ്‌ മുഴക്കാനൊരുങ്ങുന്നത്‌.
ബാലുശേരിയുടെ 13-ാം മത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തിന്റെ കൂടെ 17 അംഗങ്ങളെയും ഒറ്റക്കെട്ടായി നിര്‍ത്തിയാണ്‌ ഭരണം മുന്നോട്ട്‌ കൊണ്ടുപോകുക. രാഷ്‌ട്രീയ കക്ഷി ഭേദമില്ലാത്ത്‌ സംശുദ്ധമായ ഒരു ഭരണവ്യവസ്‌ഥ കെട്ടിപ്പടുക്കാനായി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നും വിട്ടുനിന്ന്‌് മുഴുന്‍ സമയവും ഒരു ഭരണകര്‍ത്താവായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന രവീന്ദ്രനാഥ്‌ വി.ആര്‍.എസ്‌. എടുക്കാനുള്ള ആലോചനയിലാണ്‌.
ശിഷ്യഗണങ്ങള്‍ക്കുപകരമുള്ള പ്രതിനിധികളില്‍ മൂന്നു പേര്‍ അധ്യാപകര്‍ തന്നെയാണെന്നതും രവീന്ദ്രനാഥിന്റെ കരങ്ങള്‍ക്ക്‌ ശക്‌തിപകരും. കഴിഞ്ഞ 29 വര്‍ഷമായി വിദ്യാര്‍ഥികളുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഇദ്ദേഹത്തിന്‌ ഇനി നാട്ടുകാരുടെ ഭാവിയിലാണ്‌ ശ്രദ്ധ. പ്രധാന അധ്യാപകന്റെ പദവി വേണ്ടെന്ന്‌ വെച്ചാണ്‌ ജനങ്ങളുടെ ഇടയിലേക്ക്‌ ഇറങ്ങിത്തിരിച്ചത്‌. കഴിഞ്ഞ തവണ കോണ്‍ഗ്രസിനെ പിന്തുണച്ച പത്താം വാര്‍ഡിലല്‍ പ്രസിഡണ്ട്‌ സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോഴും തികഞ്ഞ ആത്മവിശ്യാസമായിരുന്നു രവീന്ദ്രനാഥിന്‌.
95 -ല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായി പ്രവര്‍ത്തിച്ച പരിചയം ഭരണ ചക്രം തിരിക്കാന്‍ സഹായകരമാവും. സി.പി.എം ഏരിയാകമ്മറ്റിയംഗമായ രവീന്ദ്രനാഥ്‌ ബാലുശേരി ഏരിയാ സെക്രട്ടറിയായിരുന്നു. തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിയായപ്പോള്‍ സെക്രട്ടറി സ്‌ഥാനത്ത്‌ നിന്നും മാറി നിന്നു. കര്‍ഷകസംഘം ഏരിയാ ട്രഷറര്‍ , മണ്ണാം പൊയില്‍ യുവജന സെന്ററിന്റെ പ്രവര്‍ത്തകന്‍.കെ.എസ്‌.ടി.എ അംഗം. ഭാര്യ.കെ.എസ്‌.ഷീബ. 2005 -ല്‍ ബാലുശേരി പഞ്ചായത്ത്‌ അംഗമായിരുന്നു. ഇപ്പോള്‍ സി.ഡി.എസ്‌ അംഗം. മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി വൈശാഖ്‌ മകനാണ്‌.

Posted by : admin, 2015 Nov 28 05:11:53 am