താന്നിക്ക
വലിയ മരമായി വളരുന്ന ഔഷധസസ്യമാണിത്. രണ്ടടി ആഴത്തിലും സമചതുരത്തിലും എടുത്ത കുഴികളില്‍ 20 കിലോഗ്രാം ജൈവവളവും മേല്‍മണ്ണും ചേര്‍ത്ത് കുഴിമൂടി വര്‍ഷാരംഭത്തില്‍ തൈകള്‍ നടുന്നു. ചെടികള്‍ തമ്മില്‍ 20 അടി അകലം വേണം. ദീര്‍ഘകാലം ഫലം നല്കുന്ന മരമാണിത്. താന്നിക്കയുടെ തോടാണ് ഔഷധയോഗ്യഭാഗം. തൊണ്ടചൊറിച്ചില്‍, ചുമ, നേതൃരോഗങ്ങള്‍, പാണ്ടുരോഗം തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. ത്രിഫലചൂര്‍ണ്ണം, കുമാര്യാസവം, ഭൃഗാരാജാദിതൈലം, മഹാതിക്തകം കഷായം, പശാഗുളിച്യാദികഷായം എന്നിവ താന്നിക്കാത്തോടു ചേര്‍ത്ത ചില ഔഷധങ്ങളാണ്. മുടി വളരാനും കറുപ്പു നിറം ലഭിക്കാനും ഫലപ്രദമാണ്. ചുമ, ഛര്‍ദ്ദി, തണ്ണീര്‍ദാഹം എന്നിവയെ ശമിപ്പിക്കുന്നതാണ് | |
Posted by : admin, 2014 Sep 10 02:09:00 pm |